കെ.എസ്.ആർ.ടി.സി ടാർഗറ്റ് സമ്പ്രദായം; ഗതാഗത മന്ത്രിക്ക് വിവരമില്ലായ്മയാണെന്ന് എ.ഐ.റ്റി.യു.സി

മോദിയുടെ നയമാണ് ആന്‍ണി രാജുവിന്‍റേതെന്ന് എ.ഐ.റ്റി.യു.സി ജനറൽ സെക്രട്ടറിയായ എം.ജി രാഹുൽ പ്രമേയത്തിലൂടെ ചൂണ്ടികാണിച്ചു

Update: 2023-02-16 04:50 GMT
Advertising

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ടാർഗറ്റ് സമ്പ്രദായത്തിൽ ഗതാഗത മന്ത്രിയെ വിമർശിച്ച് എ.ഐ.റ്റി.യു.സി . ഗതാഗത മന്ത്രിക്ക് വിവരമില്ലായ്മയാണെന്നും മാനസികമായി തൊഴിലാളികളെ തകർത്ത് മടുപ്പിച്ച് മതിയാക്കലാണ് മാനേജ്മെന്റ് ലക്ഷ്യമെന്നും ടാർഗറ്റ് സമ്പ്രദായം നിയമ വിരുദ്ധമാണെന്നും എ.ഐ.റ്റി.യു.സി പറഞ്ഞു.

മോദിയുടെ നയമാണ് ആന്‍ണി രാജുവിന്‍റേതെന്ന് എ.ഐ.റ്റി.യു.സി ജനറൽ സെക്രട്ടറിയായ എം.ജി രാഹുൽ പ്രമേയത്തിലൂടെ ചൂണ്ടികാണിച്ചു. സിംഗിൾ ഡ്യൂട്ടിയിൽ മാനേജ്മെന്‍റിന് പിഴവ് സംഭവിച്ചെന്നും ഇതിന് പിന്നിൽ മാനേജ്മെന്റിന്റെ ഈഗോ ആണെന്നും എ.ഐ.റ്റി.യു.സി വ്യക്തമാക്കി. നഷ്ടം ചൂണ്ടിക്കാണിക്കുമ്പോൾ ജന സേവനമെന്നാണ് മാനേജ്മെന്റ് പറയുന്നത്. സിംഗിൾ ഡ്യൂട്ടിയുടെ കണക്കുകള്‍ മാനേജ്മെന്‍റ് വ്യക്തമാക്കുന്നില്ലെന്നും അധിക ഭാരമാണ് ജീവനക്കാർക്ക് നൽകുന്നതെന്നും ആരോപിച്ച എ.ഐ.റ്റി.യു.സി മാനേജ്മെന്റ് പൂർണ്ണ പരാജയമെന്നും പറഞ്ഞു. 

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News