'മുഴുവൻ സഹോദര മതസ്ഥർക്കും സ്വാഗതം'; അകറ്റിനിര്‍ത്തുന്നവര്‍ക്ക് കുഞ്ഞിമംഗലം ജുമാമസ്ജിദിന്‍റെ മറുപടി

കണ്ണൂർ മല്ലിയോട്ട് പാലോട്ട് കാവിൽ വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്‌ലിംകൾക്ക് വിലക്കേർപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചത് ഏറെ വിവാദമായിരുന്നു

Update: 2022-04-28 15:31 GMT
Editor : Shaheer | By : Web Desk
Advertising

കണ്ണൂർ: സഹോദര മതസ്ഥരെ പള്ളിയിലേക്ക് സ്വാഗതം ചെയ്ത് കുഞ്ഞിമംഗലം ജുമാമസ്ജിദ്. ഉത്സവകാലങ്ങളിൽ കാവ് ഭാരവാഹികൾ കേത്രപ്പറമ്പിലേക്ക് മുസ്‌ലിംകൾക്ക് വിലക്കേർപ്പെടുത്തിയ കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം ചെമ്മട്ടിലാ ജുമാമസ്ജിദ് ഭാരവാഹികൾ സഹോദര മതസ്ഥരെ സ്വാഗതം ചെയ്ത് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

ഇഫ്താർ പരിപാടിയുടെ ഭാഗമായാണ് എല്ലാ മതവിഭാഗങ്ങളിലുള്ള ആളുകൾക്കുമായി പള്ളി ഭാരവാഹികൾ വാതിൽ തുറന്നിട്ടുകൊടുത്തിരിക്കുന്നത്. നേരത്തെ, പാലോട്ട് കാവിലെ വിവാദ ബോർഡ് പുറത്തുവിട്ട ഫ്രീലാൻസ് മാധ്യമപ്രവർത്തക ശരണ്യ എ. ചാരു തന്നെയാണ് പള്ളി കമ്മിറ്റിയുടെ ബോർഡും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

കണ്ണൂർ പയ്യന്നൂരിനടത്തുള്ള മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്‌ലിംകൾക്ക് വിലക്കേർപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ വർഷവും ഉത്സവത്തോടനുബന്ധിച്ച് സമാനമായ ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു. സംഭവം ഏറെ വിവാദമായതോടെ നീക്കം ചെയ്യുകയായിരുന്നു.

''ഉത്സവകാലങ്ങളിൽ മുസ്ലിംകൾക്ക് ക്ഷേത്രപ്പറമ്പിൽ പ്രവേശനമില്ല'' എന്നാണ് ബോർഡിലുള്ളത്. ക്ഷേത്രത്തിലെ ആരാധനാ കർമങ്ങൾക്കു നേതൃത്വം നൽകുന്ന നാലൂര് സമുദായിമാരുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇസ്ലാംമതത്തിൽ വിശ്വസിക്കുന്നവർക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ച കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഭാരവാഹികളുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ മാടായി ബ്ലോക്ക് കമ്മിറ്റി വിമർശിച്ചു.

Full View

മാനവ സാഹോദര്യത്തിന്റെയും സാംസ്‌കാരിക പ്രബുദ്ധതയുടെയും കേന്ദ്രമായ കുഞ്ഞിമംഗലത്ത് ഇത്തരം ബോർഡ് സ്ഥാപിക്കുന്നത് മതനിരപേക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. നവോത്ഥാന-പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ ഇല്ലാതാക്കിയ ജാതി-മത ചിന്തയെ വീണ്ടും എഴുന്നള്ളിക്കാനുള്ള ശ്രമത്തെ എതിർത്തുതോൽപിക്കേണ്ടതുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഡി.വൈ.എഫ്.ഐ നേതാക്കൾ ആവശ്യപ്പെട്ടു. വിവാദ ബോർഡിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ബോർഡ് കാവ് ഭാരവാഹികൾ നീക്കം ചെയ്തതായും പരാതിയുണ്ട്.

Summary: Kannur Kunhimangalam Juma Masjid installs board welcoming the people from all religions

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News