കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം കെ.വി മെഹറുന്നിസ നിര്യാതയായി

മുഞ്ഞക്കുളം എ.എം എല്‍.പി സ്‌കൂള്‍ റിട്ട. ഹെഡ് ടീച്ചറായിരുന്നു മെഹറുന്നിസ

Update: 2024-04-17 04:33 GMT
Advertising

മലപ്പുറം: കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം (വാര്‍ഡ് 17 ) കെ.വി. മെഹറുന്നിസ നിര്യാതയായി. മുഞ്ഞക്കുളം എ.എം എല്‍.പി സ്‌കൂള്‍ റിട്ട. ഹെഡ് ടീച്ചറായിരുന്നു. റിട്ട. എ.ഇ.ഒ എന്‍.കെ കുഞ്ഞി മുഹമ്മദിന്റെ ഭാര്യയും റിട്ട. എ.ഇ.ഒ പരേതനായ കെ.വി.മുഹമ്മദലി മാസ്റ്ററുടെ പുത്രിയുമാണ് മെഹറുന്നിസ. വെല്‍ഫയര്‍ പാര്‍ട്ടി അംഗമായിരുന്നു. ഖബറടക്കം വൈകുന്നേരം 5 മണിക്ക് കടുപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വെച്ച് നടക്കും.

മക്കള്‍: റംസി ശബീര്‍ (ഹെഡ് മാസ്റ്റര്‍, മുഞ്ഞക്കുളം എ.എം എല്‍.പി സ്‌കൂള്‍), റിസശഫീഹ് (ദുബായ്), ശാദിയ (യു.എസ്),അന്‍സിയ.

മരുമക്കള്‍: നസ്‌റീന്‍, റനീഷ, അജ്മല്‍ (യു.എസ് ), ലബീബ് (വാട്ടര്‍ അതോറിറ്റി, മൂര്‍ക്കനാട് )

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News