കുവൈത്ത് തീപിടിത്തം: ഷിബു വർഗീസിനും ശ്രീഹരി പ്രദീപിനും ജന്മനാട് ഇന്ന് വിടനല്‍കും

മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബുവിൻ്റെ സംസ്കാരം തിങ്കളാഴ്ച നടക്കും

Update: 2024-06-16 01:34 GMT
Editor : Lissy P | By : Web Desk
Kottayam ,Kuwait fire,latest malayalam news,കുവൈത്ത് തീപിടിത്തം,കോട്ടയം
AddThis Website Tools
Advertising

കോട്ടയം: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച കോട്ടയം സ്വദേശികളായ രണ്ടു പേരുടെ സംസ്കാരം ഇന്ന് നടക്കും. പായിപ്പാട് സ്വദേശി ഷിബു വർഗീസിൻ്റെ സംസ്കാര ശുശ്രുഷകൾ ഇന്ന് നാലു മണിക്ക് പായിപ്പാട് സെൻ്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിലും ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപിൻ്റെ സംസ്കാരം 2 മണിക്ക് വീട്ടുവളപ്പിലും നടക്കും.

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ രാവിലെ എട്ടരയോടെ വീടുകളിൽ എത്തിക്കും. മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബുവിൻ്റെ സംസ്കാരം തിങ്കളാഴ്ചയാണ്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News