സെമിനാറിൽ പങ്കെടുത്തതിൽ അഭിമാനം, കേന്ദ്ര നയങ്ങൾക്കെതിരെയുള്ള പരിപാടിയിൽ പ്രവർത്തകരും പങ്കെടുക്കണം: കെ.വി തോമസ്

തന്റെ വരവ് കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ്. സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നത് അഭിമാനത്തോടെയും സന്തോഷത്തോടെയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Update: 2022-04-09 15:10 GMT
Editor : abs | By : Web Desk
Advertising

കണ്ണൂർ: തന്റെ സാന്നിധ്യം കോണ്‍ഗ്രസിനും കരുത്താകുമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ.വി.തോമസ്. ഇവിടുത്തെ ജനക്കൂട്ടം കണ്ടപ്പോൾ ഇവിടെ വന്നത് ശരിയായെന്ന്  മനസിലായെന്നും കെ.വി തോമസ് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ അംഗീകരിക്കുന്ന സഹപ്രവരത്തകരും ഇത്തരം പരിപാടികളില്‍ പങ്കെടുക്കണം. തന്റെ വരവ് കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ്. സെമിനാറില്‍ പങ്കെടുക്കുന്നത് അഭിമാനത്തോടെയും സന്തോഷത്തോടെയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അടുപ്പിക്കില്ല. അന്ധമായി പിന്തുണയ്ക്കണമെന്ന് പറയില്ല, മെറിറ്റ് അടിസ്ഥാനമാക്കി തീരുമാനമെടുക്കണമെന്നും തോമസ് പറഞ്ഞു. പിണറായി വിജയന്‍ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ്. സ്വന്തം അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്. വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ ഇച്ഛാശക്തിയുള്ളയാളാണ്. കോവിഡ് ചെറുക്കുന്നതിൽ ഏറ്റവും നല്ല രീതിയിൽ കേരളം പ്രവർത്തിച്ചു. ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമായത് പിണറായിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമെന്നും കെ.വി.തോമസ് പ്രശംസിച്ചു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള തന്റെ ബന്ധം അത് തന്റെ പേര് തന്നെയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അഭേദ്യമായ ബന്ധമാണ് തനിക്കുള്ളത്. പിണറായി വിജയന്‍ മതേതരത്വത്തിന്റെ മുഖമാണെന്നും അദ്ദേഹം പറഞ്ഞു. 

സെമിനാറില്‍ പങ്കെടുക്കുന്നത് നിങ്ങളില്‍ ഒരാളായാണ്. ആവേശത്തോടെയാണ് സെമിനാറിലേക്ക് എത്തിയത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്‍റെ പേര് തന്നെ തെളിവെന്നും സ്റ്റാലിന്‍ പറഞ്ഞു. സെമിനാറില്‍ ബിജെപി നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവും സ്റ്റാലിന്‍ നടത്തി. നാനാത്വം അട്ടിമറിച്ച് ഏകത്വം നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. ബ്രിട്ടീഷുകാര്‍ പോലും നടപ്പാക്കാത്ത നയമാണ് കേന്ദ്രത്തിന്‍റേതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News