റാണിമുടി ഭൂമി തട്ടിപ്പ് കേസ്; റവന്യൂ നടപടികൾ പാതിവഴിയിൽ

നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യവുമായി പരാതിക്കാരിയും കേസിലെ പ്രതി ജോളി സ്റ്റീഫന്‍റെ മുൻ ഭാര്യയുമായ ഷേർളി ആൽബർട്ട്‌ രംഗത്തെത്തി

Update: 2023-03-10 01:50 GMT
Editor : Jaisy Thomas | By : Web Desk

വാഗമണ്‍ ഭൂമി തട്ടിപ്പ്

Advertising

ഇടുക്കി: ഇടുക്കി വാഗമണിലെ റാണിമുടി ഭൂമി തട്ടിപ്പ് കേസിൽ റവന്യൂ നടപടികൾ പാതിവഴിയിൽ നിലച്ചു. നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യവുമായി പരാതിക്കാരിയും കേസിലെ പ്രതി ജോളി സ്റ്റീഫന്‍റെ മുൻ ഭാര്യയുമായ ഷേർളി ആൽബർട്ട്‌ രംഗത്തെത്തി. എറണാകുളത്തെ വാടക വീട്ടിൽ കഴിയുമ്പോഴും തനിക്കവകാശപ്പെട്ട ഭൂമി തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ക്യാൻസർ രോഗി കൂടിയായ ഷേർളി.

55 ഏക്കർ സർക്കാർ ഭൂമിയടക്കം 110 ഏക്കർ ഭൂമിയാണ് ജോളി സ്റ്റീഫന്‍റെയും കുടുംബാംഗങ്ങളുടെയും കൈവശത്തിലുണ്ടായിരുന്നത്. മുൻ ഭർത്താവ് തന്റെയും ബന്ധുക്കളുടെയും പേരിലുള്ള പത്ത് ഏക്കർ സ്ഥലം വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയെന്ന് കാട്ടി 2019 ൽ ഷേർളി പൊലീസിൽ പരാതി നൽകി. റവന്യു ഉദ്യോഗസ്ഥരോടെ ഒത്താശയോടെ വ്യാജ രേഖ ചമച്ച് പല പേരുകളിലായി ഭൂമി മറിച്ചു വിറ്റെന്ന് ക്രൈം ബ്രാഞ്ചും വിജിലൻസും കണ്ടെത്തിയിരുന്നു. 28 പട്ടയങ്ങളിൽ 12 പട്ടയങ്ങൾ മുൻ ജില്ലാ കലക്ടർ റദ്ദാക്കുകയും ചെയ്തു. ഷേർളി അവകാശമുന്നയിക്കുന്ന ഭൂമി അളന്ന് തിരിച്ച് നൽകണമെന്ന കോടതി ഉത്തരവ് നിലവിലുണ്ടെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.

സർവേ നമ്പർ മാറിയതും പട്ടയം റദാക്കിയതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളുമാണ് നടപടികൾ വൈകാൻ കാരണമെന്നാണ് ജില്ലാ കലക്ടറുടെ വിശദീകരണം. 3 ഏക്കർ 30 സെന്‍റ് സ്ഥലം വ്യാജ പട്ടയമുണ്ടാക്കി മറിച്ച് വിറ്റ കേസിൽ ജോളി സ്റ്റീഫനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഈ ഭൂമിയിൽ വൻകിട കെട്ടിടങ്ങളും റിസോർട്ടുകളും പണിതിട്ടുണ്ട്. തനിക്കവകാശപ്പെട്ട ഭൂമി തിരികെ നൽകാനുള്ള നടപടികളുണ്ടാകണമെന്നാണ് ഷേർളിയുടെ ആവശ്യം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News