വയനാട്ടിൽ വീണ്ടും ഭൂസമരങ്ങൾ ശക്തമാകുന്നു

മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്തവരടക്കമുള്ള ആദിവാസികൾക്ക് അർഹമായ ഭൂമി പതിച്ചുനൽകുന്നതിൽ രണ്ട് പതിറ്റാണ്ടിനിപ്പുറവും സർക്കാർ കാണിക്കുന്ന അലംഭാവമാണ് സമരരംഗത്തിറങ്ങാൻ തങ്ങളെ നിർബന്ധിതരാക്കിയതെന്ന് സമരക്കാർ വ്യക്തമാക്കി

Update: 2022-06-04 02:47 GMT
Editor : Dibin Gopan | By : Web Desk
Advertising

മുത്തങ്ങ: ഇടവേളയ്ക്കു ശേഷം വയനാട്ടിൽ വീണ്ടും ഭൂസമരങ്ങൾ ശക്തമാകുന്നു. ഇരുളം മരിയനാട് എസ്റ്റേറ്റിൽ ആദിവാസികൾ കുടിൽകെട്ടി സമരമാരംഭിച്ചുസമരം ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ വിവിധ ഊരുകളിൽ നിന്ന് സമരത്തിനെത്തിയത് അഞ്ഞൂറോളം ആദിവാസികളാണ്.

മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്തവരടക്കമുള്ള ആദിവാസികൾക്ക് അർഹമായ ഭൂമി പതിച്ചുനൽകുന്നതിൽ രണ്ട് പതിറ്റാണ്ടിനിപ്പുറവും സർക്കാർ കാണിക്കുന്ന അലംഭാവമാണ് സമരരംഗത്തിറങ്ങാൻ തങ്ങളെ നിർബന്ധിതരാക്കിയതെന്ന് സമരക്കാർ വ്യക്തമാക്കി.

ഇരുളം മരിയനാട് എസ്റ്റേറ്റിൽ വനവികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 235 ഏക്കർ എസ്റ്റേറ്റ് ഭൂമിയിലാണ് ആദ്യഘട്ടത്തിൽ ആദിവാസികൾ സമരമാരംഭിച്ചത്. മുത്തങ്ങയോ മറ്റെന്തെങ്കിലുമോ തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്നും മരണം വരെ സമരഭൂമിയിൽ തുടരുമെന്നും സമരക്കാർ വ്യക്തമാക്കി.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News