വിട്ടുവീഴ്ചയില്ല, മുന്നോട്ടുതന്നെ; വിഴിഞ്ഞം സമരം കടുപ്പിക്കാൻ ലത്തീൻ അതിരൂപത

ഹൈക്കോടതി നിർദേശം കണക്കിലെടുത്ത് സമര സ്ഥലത്ത് ഇന്ന് കൂടുതൽ പൊലീസുകാരെ വിന്യസിക്കും

Update: 2022-08-27 01:38 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: വിഴിഞ്ഞം സമരം കടുപ്പിക്കാനൊരുങ്ങി ലത്തീൻ അതിരൂപത. തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കും വരെ സമരത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സമര സമിതിയുടെ തീരുമാനം. തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന കടൽ സമരവുമായി മുന്നോട്ട് പോകും.

ഉപരോധ സമരത്തിന്റെ 12ആം ദിനമായ ഇന്ന് സെന്റ് ആൻഡ്രൂസ്, ഫാത്തിമാപുരം, പുത്തൻത്തോപ്പ്, വെട്ടുതുറ, മര്യനാട് ഇടവകകളുടെ നേതൃത്വത്തിലാണ് ഉപരോധ സമരം. ഹൈക്കോടതി നിർദേശം കണക്കിലെടുത്ത് സമര സ്ഥലത്ത് ഇന്ന് കൂടുതൽ പൊലീസുകാരെ വിന്യസിക്കും. സമരത്തെ തുടർന്ന് ക്രമസമാധാന പ്രശ്നം ഉണ്ടാകരുതെന്ന ഹൈക്കോടതി വിധിയുടെ കൂടി പശ്ചാത്തലത്തിൽ സമരസമതി ഇന്നലെ യോഗം ചേർന്നു.

മുഖ്യമന്ത്രിയുമായി ലത്തീൻ അതിരൂപത നടത്തിയ ചർച്ചയും ഫലം കാണാത്തതോടെ സമരത്തെ പ്രതിരോധിക്കുന്നതിനുള്ള നീക്കവും സർക്കാർ ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായി ലത്തീൻ അതിരൂപതയുടെ ചർച്ച വീണ്ടും നടന്നേക്കും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News