'കുഞ്ഞാലിക്കുട്ടിക്ക് ഇ.ഡിയെ പേടി'; പരിഹസിച്ച് കെ.എസ് ഹംസ
''മുൻ എം.എസ്.എഫുകാരെ തിരിച്ചെടുത്തതിന് പിന്നിൽ കുഞ്ഞാലിക്കുട്ടിയുടെ ഇ.ഡി പേടിയാണ്''
Update: 2024-03-27 12:48 GMT
മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഇ.ഡി പേടിയെന്ന് പൊന്നാനി സി.പി.എം സ്ഥാനാര്‍ഥി കെ.എസ് ഹംസ. മുൻ എം.എസ്.എഫുകാരെ തിരിച്ചെടുത്തതിന് പിന്നിൽ കുഞ്ഞാലിക്കുട്ടിയുടെ ഇ.ഡി പേടിയാണ്. ഇ.ഡി വരുന്നത് അറിഞ്ഞതോടെ പുറത്താക്കിയവരെ മാനേജ് ചെയ്യുകയല്ലാതെ വേറെ നിവൃത്തിയില്ല. കുഞ്ഞാലിക്കുട്ടി ഒരു നല്ല മാനേജർ ആണെന്നും കെ.എസ് ഹംസ മീഡിയവണിനോട് പറഞ്ഞു.