തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ
യു.ഡി.എഫിന് മൂന്ന് സീറ്റുകൾ നഷ്ടമായി
Update: 2024-02-23 08:12 GMT
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നേറ്റം. 23 സീറ്റിൽ 10 വീതം വാർഡിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ജയം. എൽ.ഡി.എഫ് ആറ് സീറ്റുകൾ പിടിച്ചെടുത്തു. യു.ഡി.എഫിന് മൂന്ന് സീറ്റുകൾ നഷ്ടമായി. തിരുവനന്തപുരത്ത് ബി.ജെ.പിക്ക് തിരിച്ചടി.രണ്ട് സീറ്റിങ് സീറ്റുകളിൽ എൽ.ഡി.എഫ് വിജയിച്ചു. നെടുമ്പാശേരി പഞ്ചായത്ത് ഭരണം യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു.
തദ്ദേശ ഉപ തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ ഇടതു മനസിനെ മായ്ക്കാൻ കഴിയില്ല എന്നതിന്‍റെ തെളിവാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തൽ കൂടിയാകുമെന്നും ഗോവിന്ദൻ പറഞ്ഞു.