തൃക്കാക്കര നഗരസഭയില്‍ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയ നീക്കം പാളി: ക്വാറം തികയാത്തതിനാല്‍ പ്രമേയം അവതരിപ്പിക്കാനായില്ല

യു.ഡി.എഫ് കൗൺസിലർമാരും നാല് സ്വതന്ത്രരും യോഗത്തിൽനിന്ന് വിട്ടുനിന്നു. ആറ് മാസത്തിന് ശേഷം വീണ്ടും അവിശ്വാസം കൊണ്ടുവരുമെന്ന് എൽഡിഎഫ് വ്യക്തമാക്കി.

Update: 2021-09-23 05:41 GMT
Editor : rishad | By : Web Desk
Advertising

തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പനെതിരായ എൽ.ഡി.എഫിന്റെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല. കൗൺസിൽ യോഗത്തിൽ ക്വാറം തികയാത്തതിനാൽ അവിശ്വാസം ചർച്ചക്കെടുത്തില്ല. യു.ഡി.എഫ് കൗൺസിലർമാരും നാല് സ്വതന്ത്രരും യോഗത്തിൽനിന്ന് വിട്ടുനിന്നു. ആറ് മാസത്തിന് ശേഷം വീണ്ടും അവിശ്വാസം കൊണ്ടുവരുമെന്ന് എൽഡിഎഫ് വ്യക്തമാക്കി.

ഓണക്കോടിക്കൊപ്പം പണം നൽകിയെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരായ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയ നീക്കം. ഇടഞ്ഞ് നിന്ന നാല് കോൺഗ്രസ് വിമതന്‍മാരെയാണ് ഡി.സി.സി നേതൃത്വം ആദ്യം അനുനയിപ്പിച്ചത്. ലീഗിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ വിപ്പ് സ്വീകരിക്കാതിരുന്നത് വീണ്ടും തലവേദനയായി.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസുമായുള്ള ചര്‍ച്ചയില്‍ മുസ്‌ലിം ലീഗുമായുള്ള തര്‍ക്കങ്ങള്‍ക്കും പരിഹാരമാവുകയായിരുന്നു. 43 അംഗ നഗരസഭയില്‍ 18 പേരുടെ പിന്തുണയാണ് എല്‍.ഡി.എഫിനുള്ളത്. 4 പേരെ കൂടി ഒപ്പം നിര്‍ത്താനായാല്‍ മാത്രമെ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടിസ് ചര്‍ച്ചയ്‌ക്കെടുക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ കൗൺസിൽ യോഗത്തിൽ ക്വാറം തികയാത്തതിനാൽ അവിശ്വാസം ചർച്ചക്കെടുത്തതേയില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News