'കോൺഗ്രസിന് ഗ്രൂപ്പുകളെ താങ്ങാനാവില്ല, മാർഗരേഖ കെ.പി.സി.സി പ്രസിഡന്റിനും ബാധകം': പിടി തോമസ്
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി നിര്‍ദേശിക്കപ്പെട്ട മാര്‍ഗരേഖ കെ.പി.സി.സി പ്രസിഡന്റിന് ഉള്‍പ്പെടെ ബാധകമാണ്. മാര്‍ഗരേഖ നടപ്പാക്കുക എന്ന ഉറച്ച തീരുമാനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
Update: 2021-09-12 07:56 GMT
ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസ് എം.എല്‍.എ. കോണ്‍ഗ്രസിന്റെ സംഘടനാ ശരീരത്തിന് ഇപ്പോള്‍ ഗ്രൂപ്പ് പ്രവര്‍ത്തനം താങ്ങാനാവുന്ന സാഹചര്യമല്ല. ഗ്രൂപ്പ് പാര്‍ട്ടിയേക്കാള്‍ വലുതാകുന്നുവെന്ന് കണ്ടപ്പോഴാണ് 'എ' ഗ്രൂപ്പ് വിട്ടതെന്നും പി.ടി.തോമസ് മീഡിയവണ്‍ എഡിറ്റോറിയല്‍ അഭിമുഖത്തില്‍ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി നിര്‍ദേശിക്കപ്പെട്ട മാര്‍ഗരേഖ കെ.പി.സി.സി പ്രസിഡന്റിന് ഉള്‍പ്പെടെ ബാധകമാണ്. മാര്‍ഗരേഖ നടപ്പാക്കുക എന്ന ഉറച്ച തീരുമാനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ അജന്‍ഡ കോണ്‍ഗ്രസ് മാത്രമായിരിക്കും തീരുമാനിക്കുക. ജാതി,മത ശക്തികള്‍ കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.