കുഷ്ഠരോഗം; ശരീരത്തിൽ നിറവ്യത്യാസമുണ്ടെങ്കിൽ ചികിത്സ തേടണം, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാലമിത്ര പദ്ധതി വഴി കുഷ്ഠരോഗം കണ്ടെത്തിയിട്ടുണ്ടെന്നും മലപ്പുറം ഡി.എം.ഒ ഡോ.ആർ രേണുക പറഞ്ഞു.

Update: 2023-10-26 10:49 GMT
Advertising

മലപ്പുറം: മലപ്പുറത്ത് 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതിൽ ആശങ്കപെടാനില്ലെന്ന് ആരോഗ്യവകുപ്പ്. ശരീരത്തിൽ നിറവ്യത്യാസം കാണുന്നവർ ചികിത്സ തേടണമെന്ന് മലപ്പുറം ഡി.എം.ഒ അറിയിച്ചു. മലപ്പുറം ജില്ലയിൽ മാത്രമല്ല കുഷ്ഠരോഗം ഉള്ളതെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാലമിത്ര പദ്ധതി വഴി കുഷ്ഠരോഗം കണ്ടെത്തിയിട്ടുണ്ടെന്നും മലപ്പുറം ഡി.എം.ഒ ഡോ.ആർ രേണുക പറഞ്ഞു. ജനസംഖ്യ ആനുപാതികമായി മറ്റ് ജില്ലകളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ മലപ്പുറത്ത് അൽപം വർധനവുണ്ട്.

മൂന്ന് കുട്ടികൾ ഉൾപെടെ 18 പേർക്കാണ് മലപ്പുറം ജില്ലയിൽ കുഷ്ഠ സ്ഥിരീകരിച്ചത്. ബാലമിത്ര പദ്ധതിവഴിയുള്ള പരിശോധനയിലാണ് കുട്ടികൾക്ക് കുഷ്ഠരോഗം കണ്ടെത്തിയത്. ഈ കുട്ടികളുമായി ബന്ധമുള്ള മുതിർന്നവർക്കും രോഗമുണ്ട്. മൈക്കോബാക്ടീരിയം ലെപ്രേ എന്ന ഇനത്തിൽപ്പെട്ട ബാക്ടീരിയയാണ് രോഗം പടർത്തുന്നത്. വായുവഴിയാണ് രോഗം പടരുക. തുടക്കത്തിൽ രോഗനിർണയം നടത്തി ചികിത്സ നൽകിയാൽ കുഷ്ഠരോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News