ലൈഫ് മിഷൻ കോഴ കേസ്; ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കേസിൽ ശിവശങ്കറിന്‍റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ വാദം

Update: 2023-02-24 00:55 GMT
Advertising

കൊച്ചി: ലൈഫ് മിഷൻ കോഴ കേസിലെ കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയ്ക്കുശേഷം മൂന്നരയ്ക്ക് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കും. കേസിൽ ശിവശങ്കറിന്‍റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ വാദം. റെഡ് ക്രെസന്റിനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവന്നതിലും ടെൻഡർ ഇല്ലാതെ യുണിടാക്ക് കമ്പനിക്ക് കരാർ നൽകിയതിന്റെയും മുഖ്യ ആസൂത്രകൻ ശിവശങ്കർ ആണെന്നാണ് ഇ ഡി യുടെ കണ്ടെത്തൽ.

ശിവശങ്കറിനെതിരെയുള്ള പുതിയ കണ്ടെത്തലുകൾ അന്വേഷണ സംഘം കോടതിയെ അറിയിക്കും. അതിനിടെ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News