ലൈഫ് മിഷൻ കേസ്: സന്തോഷ് ഈപ്പനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു

വടക്കാഞ്ചേരിയിലെ ഭവനപദ്ധതിക്ക് ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാലര കോടി കമ്മീഷൻ നൽകിയെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു

Update: 2023-03-23 12:33 GMT
Editor : abs | By : Web Desk

സന്തോഷ് ഈപ്പൻ

Advertising

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് നടന്നെന്ന കേസിൽ, നിർമാണ കരാറുകാരനായ യൂണിടാക് ബിൽഡേഴ്സ് എം.ഡി. സന്തോഷ് ഈപ്പനെ തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വിട്ടു. ജാമ്യാപേക്ഷയും തിങ്കളാഴ്ച പരിഗണിക്കും. മാർച്ച് 21 നാണ് സന്തോഷ് ഈപ്പനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

ലൈഫ് മിഷൻ പദ്ധതിയിൽ യു.എ.ഇ കോൺസുൽ ജനറൽ അടക്കമുള്ളവർക്ക് കോഴ നൽകിയെന്നാണ് ഇ.ഡി ആരോപണം. കേസിൽ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. തൃശ്ശൂർ വടക്കാഞ്ചേരിയിലെ ഭവനപദ്ധതിക്ക് ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാലര കോടി കമ്മീഷൻ നൽകിയെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. ലൈഫ് മിഷൻ കോഴക്കേസിലെ രണ്ടാമത്തെ അറസ്റ്റാണ് സന്തോഷ് ഈപ്പൻറേത്. ആദ്യം അറസ്റ്റിലായത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ആണ്.

അതേസമയം, ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News