തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യു‍ഡിഎഫിന് മേൽക്കൈ, എൽഡിഎഫിൽ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചു

പാലക്കാട് തച്ചമ്പാറയിൽ എൽ‍ഡിഎഫിന് തിരിച്ചടി

Update: 2024-12-11 07:27 GMT
Advertising

തിരുവനന്തപുരം:11 ജില്ലകളിലായി നാലു ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ,മൂന്നു മുനിസിപ്പാലിറ്റി വാർഡുകൾ,23 ഗ്രാമപഞ്ചായത്ത് വാർഡുകൾ,ഒരു ജില്ലാ പഞ്ചായത്ത് വാർഡ് എന്നിവയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പിലുണ്ടായത്. തൃശ്ശൂർ നാട്ടിക ഇടുക്കി കരിമണ്ണൂർ, പാലക്കാട് തച്ചമ്പാറ പഞ്ചായത്തുകൾ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 

പാലക്കാട് തച്ചമ്പാറയിലാണ് എൽ‍ഡിഎഫിന് തിരിച്ചടി ഉണ്ടായിരിക്കുന്നത്. സിപിഐ സ്ഥാനാർഥി രാജിവെച്ച് ബിജെപിയിൽ ചേർന്ന സാ​ഹചര്യത്തിലായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പുണ്ടായത്. ഇവിടെ സിപിഐ സ്ഥാനാർഥിയെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. പത്തിയൂരിലും കോൺ​ഗ്രസിന് അട്ടിമറി ജയമുണ്ടായി. 

കൊല്ലം ഏഴൂർ പഞ്ചായത്ത് വാർഡ് 17, പാലക്കാട് കൊടുവായൂർ പഞ്ചായത്ത് വാർഡ് 13 എന്നിവ എൽഡിഎഫ് നിലനിർത്തി. കോട്ടയം അതിരമ്പുഴ പഞ്ചായത്ത് വാർഡ് 3, കൊല്ലം തേവലക്കര പഞ്ചായത്ത് വാർഡ് 12, കൊല്ലം കുന്നത്തൂർ പഞ്ചായത്ത് വാർഡ് 5 എന്നിവ എൽഡിഎഫ് പിടിച്ചെടുത്തു.

കോഴിക്കോട് കാരശ്ശേരി പഞ്ചായത്ത് വാർഡ് 18, ഈരാറ്റുപേട്ട നഗരസഭ കുഴിവേലി വാർഡ്, തൃശൂർ ചൊവ്വന്നൂർ പഞ്ചായത്ത് വാർഡ് 3, പാലക്കാട് ചാലിശ്ശേരി പഞ്ചായത്ത് വാർഡ് 9, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷൻ തുടങ്ങിയ വാർഡുകൾ യുഡിഎഫ് നിലനിർത്തി. തൃശൂർ നാട്ടിക പഞ്ചായത്ത് വാർഡ് 9, ഇടുക്കി കരിമണ്ണൂർ പഞ്ചായത്ത് പന്നൂർ വാർഡ്, പാലക്കാട് തച്ചമ്പാറ പഞ്ചായത്ത് കോഴിയോട് വാർഡ്, ആലപ്പുഴ പത്തിയൂർ പഞ്ചായത്ത് വാർഡ് 12, കൊല്ലം ചടയമംഗലം പഞ്ചായത്ത് വാർഡ് 5, കൊല്ലം തേവലക്കര പഞ്ചായത്ത് വാർഡ് 22 എന്നിവ യുഡിഎഫ് പിടിച്ചെടുത്തു.

തൃശൂർ കൊടുങ്ങല്ലൂർ നഗരസഭ വാർഡ് 41, തിരുവനന്തപുരം വെള്ളറട പഞ്ചായത്ത് കരിക്കാമൻകോട് വാർഡ് എന്നിവ ബിജെപി നിലനിർത്തി. മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷൻ സിപിഎമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. തൃക്കലങ്ങോട് പഞ്ചായത്ത് മരത്താണി വാർഡ് സിപിഎമ്മിൽ നിന്ന് മുസ്ലീം ലീഗ് തിരിച്ചുപിടിച്ചു. ആലംകോട് പഞ്ചായത്ത് പെരുമുക്ക് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. UDF സിറ്റിങ് സീറ്റിലാണ് LDF സ്ഥാനാർഥി അബ്‌ദുറഹ്മാൻ വിജയിച്ചത്. കണ്ണൂരിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളും എൽഡിഎഫ് നിലനിർത്തി.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News