തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മേൽക്കൈ; എട്ടിടത്ത് എൽഡിഎഫ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തദ്ദേശ ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്

Update: 2023-12-13 07:35 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ. റിസൾട്ട് വന്ന 22 വാർഡിൽ യു.ഡി.എഫ് 10 ഉം എൽ.ഡി.എഫ് എട്ടും എൻ.ഡി.എ മൂന്നും എസ്ഡിപിഐ ഒരിടത്തും വിജയിച്ചു. കോഴിക്കോട് വില്യാപ്പള്ളി ചേലക്കാട് വാർഡിൽ എൽ.ഡി.എഫ് സീറ്റിൽ യു.ഡി എഫിന് ജയം. കോട്ടയം തലനാട് സീറ്റ് യുഡിഎഫിൽ നിന്ന് എൽഡിഎഫും പിടിച്ചെടുത്തു. ഇടുക്കി കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാർഡിൽ എഎപി ജയിച്ചു. 

14 ജില്ലകളിലായി ഒരു ജില്ലാപ്പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫിന്റെ 11 ഉം യുഡിഎഫിന്റെ 10 ഉം ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിങ് സീറ്റുകളാണ് ഇവിടെയുള്ളത്. രണ്ടെണ്ണം സ്വതന്ത്ര സിറ്റിംഗ് സീറ്റുകളാണ്.

രാവിലെ പത്ത് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഫ​ലം www.sec.kerala.gov.in ലെ TREND ​ൽ ല​ഭ്യ​മാ​കും. 114 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 47 പേർ സ്ത്രീകളാണ്. 72.71 ശ​ത​മാ​നം പേ​ർ വോ​ട്ട് രേഖപ്പെ​ടു​ത്തി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News