'വോട്ടെണ്ണൽ ദിനത്തിൽ സംസ്‌ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തണം'; ഹൈക്കോടതിയിൽ ഹർജി
വോട്ടെണ്ണൽ ദിനത്തിൽ സംസ്‌ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മെയ് ഒന്ന് അർധ രാത്രി മുതൽ രണ്ടാം തീയതി അർധ രാത്രി വരെ ലോക്ക് ഡൗൺ വേണം എന്നാണ് ആവശ്യം. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്നാണ് ആവശ്യം. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വിഷയത്തില്‍ സർക്കാരിനോട് വിശദീകരണം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും കോടതി ഉത്തരവിട്ടു. കേസ് പിന്നീട് ഹൈക്കോടതി പരിഗണിക്കും.
അതെ സമയം സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ് ഇന്നലെ അറിയിച്ചിരുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കി രോഗവ്യാപനം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുജനങ്ങള്‍ സ്വയം പ്രതിരോധവും നിയന്ത്രണവും വര്‍ധിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഇന്നും നാളെയും കോവിഡ് കൂട്ട പരിശോധന നടത്തുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. അടുത്ത രണ്ടാഴ്ചത്തെ പൊതുപരിപാടികള്‍ മുന്‍കൂറായി ജില്ലാ ഭരണകൂടത്തെ അറിയിക്കണം. പൊതുപരിപാടികളില്‍ പരമാവധി 150 പേര്‍ക്ക് പങ്കെടുക്കാനാണ് അനുമതിയുള്ളത്. മാളുകളിലും മാര്‍ക്കറ്റുകളിലും ആള്‍ക്കൂട്ടം കുറയ്ക്കണം. ഹോം ഡെലിവറി സംവിധാനം വര്‍ധിപ്പിക്കണം. തിയറ്ററുകള്‍ രാത്രി 9 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാനുള്ള അനുമതിയേയുള്ളൂ. ഈ നിര്‍ദേശം തിയറ്ററുകള്‍ക്കും ബാറുകള്‍ക്കും ബാധകമാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.