ലോക്സഭ തെരഞ്ഞെടുപ്പ്; ഏറ്റവും ആദ്യം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത് നേട്ടമാകുമെന്ന് എം.വി ഗോവിന്ദൻ
എൽ.ഡി.എഫിന്റെ താഴേത്തട്ട് മുതൽ ചാഴികാടന് അനുകൂല സാഹചര്യമാണുള്ളതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Update: 2024-02-13 09:13 GMT
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് തോമസ് ചാഴികാടൻ ജയിക്കുമെന്ന് എം.വി ഗോവിന്ദൻ. എല്ലാവർക്കും മുൻപ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതും നേട്ടം ഉണ്ടാക്കും. എൽ.ഡി.എഫിന്റെ താഴേത്തട്ട് മുതൽ ചാഴികാടന് അനുകൂല സാഹചര്യമാണുള്ളതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
എൽ.ഡി.എഫിൽ കേരളാ കോൺഗ്രസിന് അംഗീകാരം ലഭിച്ചെന്ന് തോമസ് ചാഴികാടൻ വ്യക്തമാക്കി. ജില്ലയിൽ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ഒപ്പം ചേർന്നതോടെ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞെന്നും ചാഴികാടൻ ചൂണ്ടിക്കാട്ടി.
കേരള കോൺഗ്രസിന് എല്‍.ഡി.എഫ് അനുവദിച്ച ഏക ലോക്സഭാ സീറ്റാണ് കോട്ടയം. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ചാഴികാടനെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനമായത്.