ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളത്തിലെ സീറ്റ് വിഭജന ചർച്ചകൾക്കായി എൻ.ഡി.എ ഇന്ന് യോഗം ചേരും

ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് എത്ര സീറ്റ് നൽകണമെന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് പ്രധാനമായും നടക്കുക

Update: 2024-02-28 02:00 GMT
Advertising

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സീറ്റ് വിഭജന ചർച്ചകൾക്കായി എൻ.ഡി.എ ഇന്ന് യോഗം ചേരും. എൻ.ഡി.എ ചെയർമാൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്താണ് യോഗം.

ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് എത്ര സീറ്റ് നൽകണമെന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് പ്രധാനമായും നടക്കുക. നിലവിൽ നാല് സീറ്റ് നൽകാമെന്നാണ് ധാരണ. എന്നാൽ അഞ്ച് സീറ്റ് വേണമെന്ന ആവശ്യമാണ് ബി.ഡി.ജെ.എസ് മുന്നോട്ട് വെച്ചിരിക്കുന്നത്.

കോട്ടയം, ഇടുക്കി, ചാലക്കുടി, മാവേലിക്കര സീറ്റുകളാണ് നൽകാൻ ധാരണയായത്. ഇതിൽ കോട്ടയത്ത് ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്ന കാര്യവും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബി.ഡി.ജെ.എസ് നിലപാടിൽ ഉറച്ചുനിന്നാൽ വടകര കൊടുക്കാമെന്ന ആലോചനയും ബി.ജെ.പിയിൽ നടക്കുന്നുണ്ട്.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News