ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നത് വൈകും

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടിരിന്നു. ലോകായുക്തയെ ദുർബലപ്പെടുത്തുന്നതിൽ ആശങ്ക അറിയിച്ച സംഘം നിയമ പ്രശ്‌നങ്ങളും ചൂണ്ടികാട്ടി.

Update: 2022-01-28 01:07 GMT
Advertising

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നത് വൈകും. ലക്ഷദ്വീപിൽ പോയ ഗവർണർ ഒന്നാം തിയതിക്ക് ശേഷം മാത്രമേ തലസ്ഥാനത്ത് തിരിച്ചെത്തു. നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ഗവർണറുടെ തുടർ തീരുമാനങ്ങൾ.

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടിരിന്നു. ലോകായുക്തയെ ദുർബലപ്പെടുത്തുന്നതിൽ ആശങ്ക അറിയിച്ച സംഘം നിയമ പ്രശ്‌നങ്ങളും ചൂണ്ടികാട്ടി. നിയമഭേദഗതി രാഷ്ട്രപതിയുടെ അനുമതിക്ക് പോകേണ്ടതാണെന്നും പ്രതിപക്ഷം ഗവർണറെ അറിയിച്ചു. നിയമോപദേശം എതിരാണെങ്കിൽ ഓർഡിനൻസ് സർക്കാരിന് തിരിച്ചയക്കാനുള്ള സാധ്യതയുണ്ട്. സർവകാലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളിൽ സർക്കാരുമായി കൊമ്പുകോർത്ത ഗവർണറെ മുഖ്യമന്ത്രിയാണ് അനുനയിപ്പിച്ചത്. ഇതിന് പിന്നാലെ ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചാൽ സർക്കാരിന് അത് വലിയ പ്രതിസന്ധിയുണ്ടാക്കും. ഓർഡിനൻസ് തിരിച്ചയച്ചാൽ നിയമസഭയിൽ ബിൽ കൊണ്ട് വന്ന് പാസാക്കാനായിരിക്കും സർക്കാർ തീരുമാനം.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News