കൃഷിനാശത്തില്‍ ലക്ഷങ്ങളുടെ നഷ്ടം; തിരുവല്ലയിൽ നെൽ കർഷകൻ ആത്മഹത്യ ചെയ്തു
കൃഷി ചെയ്ത പാടത്തിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് മൃതദേഹം കണ്ടെത്തുന്നത്
പത്തനംതിട്ട: കൃഷി നഷ്ടത്തെ തുടർന്ന് തിരുവല്ല നിരണത്ത് നെൽക്കർഷകൻ ആത്മഹത്യ ചെയ്തു. നിരണം വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടിൽ രാജീവാണ് ആത്മഹത്യ ചെയ്തത്. കൃഷി ചെയ്ത പാടത്തിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്.
10 ഏക്കറോളം നെൽവയൽ പാട്ടത്തിനെടുത്ത് കൃഷി നടത്തിയ രാജീവിന് വേനൽ മഴയിൽ കനത്ത നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ വർഷത്തെ വേനൽ മഴ മൂലം കൃഷി നശിച്ചാണ് രാജീവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്. ബാങ്കുകളിൽ നിന്നും അയൽ കൂട്ടങ്ങളിൽ നിന്നും വായ്പ എടുത്താണ് ഈ വർഷവും രാജീവൻ കൃഷി ഇറക്കിയത്. കടുത്ത വേനല്‍ മഴയെ തുടര്‍ന്ന് ഇതിലെ എട്ടേക്കറോളം കൊയ്തെടുക്കാനാവാതെ പോയിരുന്നു. ഇതിനെ തുടര്‍ന്നുള്ള മാനസിക വിഷമങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് അനുമാനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ: ദിശ ഹെല്‍പ്പ്‍ലൈന്‍ - 1056, ടോള്‍ ഫ്രീ)