ഹെലികോപ്റ്റര്‍ അപകടം: പൈലറ്റിന് വീഴ്ച സംഭവിച്ചെന്നാണ് ഡിജിസിഎ നിഗമനമെന്ന് യൂസുഫലി

സാങ്കേതിക തകരാറല്ല സംഭവിച്ചതെന്ന് യൂസുഫലി

Update: 2021-12-05 16:18 GMT
Advertising

കൊച്ചിയിൽ ഹെലികോപ്ടർ അപകടമുണ്ടായ സംഭവത്തില്‍ പൈലറ്റിന് വീഴ്ച സംഭവിച്ചെന്നാണ് ഡിജിസിഎ നിഗമനമെന്ന് വ്യവസായി എം എ യൂസുഫലി. പ്രതികൂല കാലാവസ്ഥയിൽ ഹെലികോപ്ടർ കൈകാര്യം ചെയ്യുന്നതിൽ പൈലറ്റിന് വീഴ്ചയുണ്ടായി. സാങ്കേതിക തകരാറല്ല സംഭവിച്ചതെന്നും യൂസുഫലി പറഞ്ഞു.

ഈ വര്‍ഷം ഏപ്രിൽ 11നാണ് എം എ യൂസുഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് എറണാകുളം പനങ്ങാടുളള ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്. കടവന്ത്രയിലെ വീട്ടിൽ നിന്ന് ലേക്‍ഷോര്‍ ആശുപത്രിയിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. വീഴ്ചയുടെ ആഘാതത്തിൽ ഹെലികോപ്റ്ററിന്‍റെ പ്രധാന ഭാഗം ചതുപ്പിൽ ആഴ്ന്നുപോയി. പ്രദേശവാസികള്‍ സമയോചിതമായി രക്ഷപ്രവര്‍ത്തനം നടത്തിയതോടെയാണ് വന്‍ അപകടം ഒഴിവായത്. അപകട സമയത്ത് യൂസുഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കം ആറു പേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നു.

അപകടത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ യൂസുഫലി നേരിട്ട് കണ്ട് നന്ദിയറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കയ്യെടുത്ത വനിത പൊലീസ് ഓഫീസര്‍ ബിജിയെ കാണാനാണ് യൂസുഫലി ആദ്യമെത്തിയത്. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുംമുന്‍പ് പ്രഥമ ശുശ്രൂഷ നൽകിയത് ബിജിയായിരുന്നു. ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സ്ഥലത്തിന്‍റെ ഉടമയെയും യൂസുഫലി നേരിൽ ചെന്നുകണ്ടു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News