മഹിളാമോർച്ച നേതാവിന്‍റെ ആത്മഹത്യ: കീഴടങ്ങിയ ബി.ജെ.പി പ്രവര്‍ത്തകന്‍റെ വീഡിയോ മീഡിയവണിന്
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ആയ ശരണ്യയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
പാലക്കാട്: മഹിളാമോര്‍ച്ച നേതാവ് ആത്മഹത്യ ചെയ്ത കേസിൽ പൊലീസിൽ കീഴടങ്ങിയ ബി.ജെ.പി പ്രവര്‍ത്തകൻ പ്രജിവിന്‍റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. പാലക്കാട്ടെ പരിപാടിക്ക് ആളില്ലാത്തതിനാൽ ബി.ജെ.പി നേതാക്കൾ ശകാരിച്ചതായി ശരണ്യ തന്നോട് പറഞ്ഞു. നേതാക്കളുടെ നിർദേശമില്ലാതെ ആളെ വിട്ടു നൽകാൻ കഴിയില്ലെന്ന് ശരണ്യയെ അറിയിച്ചു. മരിച്ച ഒരാളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുതെന്നും തെറ്റുകാർ ആരാണെന്ന് ഉടൻ അറിയുമെന്നും പ്രജിവ് വീഡിയോയിൽ പറയുന്നു. കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ചിത്രീകരിച്ച വീഡിയോയാണ് മീഡിയവണിന് ലഭിച്ചത്.
ശരണ്യയുടെ ആത്മഹത്യാ കേസില്‍ ബിജെപി പ്രവർത്തകനായ പ്രജിവ് ഇന്നാണ് പൊലീസില്‍ കീഴടങ്ങിയത്. കീഴടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് വീഡിയോ ചിത്രീകരിച്ചത്. ശരണ്യയു ടെ ആത്മഹത്യകുറിപ്പിൽ പ്രജീവിനെതിരെ ആരോപണങ്ങൾ ഉണ്ടായിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റത്തിന് പ്രജീവിനെതിരെ നേരത്തെ കേസെടുത്തിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ആയ ശരണ്യയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സിഎന്‍ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്‍റെ ഭാര്യയാണ് മരിച്ച ശരണ്യ. ഇരുപ്പതിയേഴ് വയസ്സായിരുന്നു. രാജന്‍- തങ്കം ദമ്പതികളുടെ മകളാണ് ശരണ്യ.