പാനൂർ ബോംബ് സ്‌ഫോടനത്തിൽ മുഖ്യ സൂത്രധാരൻ പിടിയിൽ

ഡി.വൈ.എഫ്.ഐ കുന്നോത്ത്പറമ്പ് യൂനിറ്റ് സെക്രട്ടറി ഷിജാലിനെയാണ് ഉദുമൽപേട്ടയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്

Update: 2024-04-08 17:02 GMT
Editor : Shaheer | By : Web Desk
Advertising

കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനത്തിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. ഡി.വൈ.എഫ്.ഐ കുന്നോത്ത്പറമ്പ് യൂനിറ്റ് സെക്രട്ടറി ഷിജാലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബോംബ് നിര്‍മാണത്തില്‍ പ്രധാന സൂത്രധാരനാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. ഷിജാലിനൊപ്പം മറ്റൊരു പ്രതിയായ അക്ഷയ്‍യും പിടിയിലായിട്ടുണ്ട്. ഉദുമൽപേട്ടയിൽനിന്നാണ് പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് സ്ഫോടനം പാനൂരിൽ സ്ഫോടനം നടന്നത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. സംഭവത്തിൽ ഷെറിൽ എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പാനൂർ മുളിയത്തോട് സ്വദേശി ഷെറിൻ കാട്ടിന്റവിട കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. കൈപ്പത്തി തകർന്ന വിനീഷ് വലിയപറമ്പത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. വിനീഷും മരിച്ച ഷെറിനും സി.പി.എം പ്രവർത്തകരാണ്. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തിൽവെച്ചാണ് സ്ഫോടനമുണ്ടായത്.

സംഭവത്തിൽ അറസ്റ്റിലായ അമൽ ബാബുവും ഡി.വൈ.എഫ്.ഐ ഭാരവാഹിയാണ്. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

അതേസമയം സ്‌ഫോടനത്തിൽ സി.പി.എം പ്രവർത്തകർക്ക് പങ്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം പ്രവർത്തകരെ കൊണ്ട് ബോംബ് ഉണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു.

Summary: DYFI Kunnothparamp unit secretary Shijal, the main mastermind of the Panoor bomb blast, has been arrested by the police.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News