ക്ലാസ് മുറികൾ കാലാവധി കഴിഞ്ഞ കെട്ടിടത്തിൽ; കടുത്ത അവഗണന നേരിട്ട് മലപ്പുറം അലിഗഡ് സെന്റർ

343 ഏക്കറിലെ ഭൂരിഭാഗം സ്ഥലവും കാടുമൂടി കിടക്കുകയാണ്. ക്യാമ്പസിലേക്കെത്താനുള്ള റോഡ് പോലും തകർന്നു.

Update: 2023-11-06 06:35 GMT
Advertising

മലപ്പുറം: വലിയ പ്രതീക്ഷയിൽ നാട്ടുകാർ വിട്ടുനൽകിയ ഭൂമിയിലാണ് മലപ്പുറം അലിഗഡ് സെന്റർ പ്രവർത്തിക്കുന്നത്. 10 വർഷം കഴിയുമ്പോഴും ഒരു പുരോഗതിയും ഈ ക്യാമ്പസിനില്ല. കാലാവധി കഴിഞ്ഞ താൽക്കാലിക കെട്ടിടത്തിലാണ് മിക്ക ക്ലാസ് മുറികളും പ്രവർത്തിക്കുന്നത്. 

12000 വിദ്യാർഥികൾ, 100 ഉന്നതവിദ്യാഭ്യാസ കോഴ്സുകൾ, രണ്ടായിരത്തോളം ജീവനക്കാരുമായി സ്വയംഭരണ സ്ഥാപനമായി അലിഗഡ് സെന്ററിനെ മാറ്റുമെന്നാണ് ഉദ്ഘാടന വേദിയിൽ അന്നത്തെ മാനവ വിഭവശേഷി മന്ത്രി കപിൽ സിബൽ പറഞ്ഞത്. നിലവിലുള്ളത് ബി.എ എൽ എൽ.ബി, ബി.എഡ്, എം.ബി.എ കോഴ്സുകൾ മാത്രം. 343 ഏക്കറിലെ ഭൂരിഭാഗം സ്ഥലവും കാടുമൂടി കിടക്കുകയാണ്. രാജ്യത്ത് തന്നെ മികച്ച വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമായിട്ടും ഒരു വളർച്ചയും ഇവിടെയില്ല. 

ക്യാമ്പസിലേക്കെത്താനുള്ള റോഡ് പോലും തകർന്ന് കിടക്കുകയാണ്. അപകടങ്ങൾ തുടർകഥയാണ്. ലോ വകുപ്പിന് മാത്രമാണ് സ്ഥിരം കെട്ടിടമുള്ളത്. ഇവിടെയാണ് ഡയറക്ടറുടെ ഓഫീസടക്കം പ്രവർത്തിക്കുന്നത്. 10 വർഷത്തെ കാലവധിയുഉള്ള താൽകാലിക കെട്ടിടത്തിലാണ് എം.ബി.എ , ബി.എഡ് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്. കാലവധി കഴിഞ്ഞതിനാൽ ഭീതിയോടെയാണ് ഇതിന് ചുവട്ടിലിരുന്ന് വിദ്യാർഥികൾ പഠിക്കുന്നത്

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News