മലപ്പുറം പരാമർശം; മുഖ്യമന്ത്രിയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹരജി തള്ളി

മതസ്പർധ ഉണ്ടാക്കുന്ന വിധത്തിലുള്ള പരാമർശത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ബൈജു നോയലാണ് കോടതിയെ സമീപിച്ചത്.

Update: 2024-11-29 11:29 GMT
Editor : ശരത് പി | By : Web Desk
Advertising

എറണാകുളം: ദ ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി. എറണാകുളം സിജെഎം കോടതിയാണ് ഹരജി തള്ളിയത്. മതസ്പർധ ഉണ്ടാക്കുന്ന വിധത്തിലുള്ള പരാമർശത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ബൈജു നോയലാണ് കോടതിയെ സമീപിച്ചത്.

ഈ പരാമർശത്തിൽ കുറ്റം കണ്ടെത്താനായിട്ടില്ല എന്നതിനാലാണ് ഹരജി തള്ളിയെതെന്ന് കോടതി പറഞ്ഞു.

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News