'കള്ളമൊഴി നല്‍കാന്‍ ആവശ്യപ്പെട്ടു'; മലപ്പുറം എസ്.പി ക്യമ്പ് മരംമുറിക്കേസ് അട്ടിമറിക്കാന്‍ പൊലീസ്

വീടിന് ഭീഷണിയായ മരങ്ങൾ മുറിച്ച് തരണമെന്ന അപേക്ഷ എഴുതി വാങ്ങിയെന്ന് അയല്‍വാസി

Update: 2024-09-04 06:23 GMT
Editor : ദിവ്യ വി | By : Web Desk
Advertising

മലപ്പുറം: മലപ്പുറം എസ് പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിക്കേസ് അട്ടിമറിക്കാന്‍ പൊലീസ്. കള്ളമൊഴി നല്‍കാന്‍ ആവശ്യപ്പെട്ടതായി അയല്‍വാസി മീഡിയവണിനോട് പറഞ്ഞു. മരംമുറിച്ചത് മുന്‍ എസ്.പി. കരീമിന്റെ കാലത്താണെന്ന് പറയാന്‍ പൊലീസ് നിർദേശിച്ചെന്നാണ് അയല്‍വാസി പി.പി ഫരീദയുടെ വെളിപ്പെടുത്തല്‍. വീടിന് ഭീഷണിയായ മരങ്ങൾ മുറിച്ച് തരണമെന്ന് അപേക്ഷ എഴുതി വാങ്ങിയെന്നും മരം മുറിച്ചതിന് ശേഷമായിരുന്നു പരാതി എഴുതി വാങ്ങിയതെന്നും അയൽവാസി പറയുന്നു. നിരവധി മരങ്ങൾ മുറിച്ചിട്ടുണ്ടെന്നും മരങ്ങൾ മുറിച്ച് മാറ്റിയ ശേഷം വീടിന് ചുറ്റും ഷീറ്റ് കൊണ്ട് മറച്ചുവെന്നും ഇവര്‍ പറയുന്നു. 

എസ്.പി. കരീമിന്‍റെ സമയത്ത് മരത്തിന്‍റെ ചില്ലവെട്ടണമെന്ന് പരാതി നൽകിയിരുന്നു.  ആ സമയത്ത് മരത്തിന്റെ ചില്ലകൾ വെട്ടിത്തരികയും ചെയ്തു. എസ്.പി സുജിത് ദാസിന്റെ കാലത്താണ് മരം മുറിച്ചത്. എന്നാൽ എന്റെ അപേക്ഷയിലല്ല മരം മുറിച്ചതെന്നും ഫരീദ പറഞ്ഞു.

കരീം സാറിന്‍റെ കാലത്താണ് മരം മുറിച്ചതെന്ന് പറയാൻ ക്യാമ്പ് ഓഫീസിനകത്തെ പാറാവുകാരനാണ് തന്നോട് പറഞ്ഞത്. ഇന്നലെയാണ് നിർദേശം നൽകിയത്. ഇയാൾക്ക് മറ്റൊരു ഉദ്യോഗസ്ഥനാണ് ഈ നിർദേശം നൽകിയതെന്നും ഫരീദ പറഞ്ഞു. അതേസമയം പൊലീസിനെതിരെയുള്ള പ്രതികരണത്തിൽ ഭയമുണ്ടെന്നും ഫരീദ വ്യക്തമാക്കി.

മലപ്പുറത്തെ എസ്. പിയുടെ വസതിയിലെ മരം മുറിയിൽ എസ്.പി സുജിത് ദാസിനും എഡിജിപി എം. ആർ അജിത് കുമാറിനും പങ്കുണ്ടെന്ന് പി.വി അന്‍വര്‍ എംഎല്‍എയാണ് വെളിപ്പെടുത്തിയത്. മരം കൊണ്ട് ഇരുവരും ഫര്‍ണിച്ചര്‍ പണിതുവെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് അന്വേഷണമടക്കം അൻവർ ആവശ്യപ്പെട്ടിരുന്നു. 


Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News