കോവിഡ് വ്യാപനം; മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് നിര്‍ത്തിവച്ചു

മലരിക്കൽ ഫെസ്റ്റ് നടക്കുന്ന പതിമൂന്നാം വാർഡിൽ 23 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്

Update: 2021-08-28 04:11 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവാർപ്പ് മലരിക്കൽ പ്രദേശത്തെ ടൂറിസം പ്രവർത്തനങ്ങൾക്ക് നിരോധനം. മലരിക്കൽ ഫെസ്റ്റ് നടക്കുന്ന പതിമൂന്നാം വാർഡിൽ 23 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതിൽ വള്ളത്തൊഴിലാളികളും ഉൾപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടർ ഡോ. പി.കെ ജയശ്രീ നിരോധനമേർപ്പെടുത്തി ഉത്തരവിറക്കിയത്.

മീനച്ചിലാർ - മീനന്തലയാർ -കൊടൂരാർ നദികളുടെ പുനഃസംയോജന പദ്ധതിയുടെ ഭാഗമായുള്ള പാടത്താണ് ആമ്പൽ പൂത്തുനില്‍ക്കുന്നത്. വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് മലരിക്കലെ ആമ്പല്‍ വസന്തം കാണാനെത്താറുള്ളത്. ഇത്തവണയും ആളുകള്‍ ആമ്പല്‍ പാടം കാണാനും ഫോട്ടോ എടുക്കാനും എത്തിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ നിരാശയിലായിരിക്കുകയാണ് സഞ്ചാരികളും പ്രദേശവാസികളും. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News