കോൺക്രീറ്റ് പാളി തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
ശുചിമുറി പൊളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം അടർന്ന് വീഴുകയായിരുന്നു.
Update: 2023-06-23 10:21 GMT
പാലക്കാട്: അകത്തേറയിൽ കോൺക്രീറ്റ് പാളി തലയിൽ വീണ് തൊഴിലാളി മരിച്ചു. കല്ലേക്കാട് സ്വദേശി ചമക്കാട് കണ്ണനാണ് മരിച്ചത്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ശുചിമുറി പൊളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം അടർന്ന് വീഴുകയായിരുന്നു.
കണ്ണന്റെ ശരീരത്തിലേക്കാണ് പാളി അടർന്നുവീണത്. ഇയാൾ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.