കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ചയാള്‍ പിടിയില്‍

ഒരുലക്ഷം രൂപയുടെ ടിക്കറ്റാണ് ബാഗിൽ ഉണ്ടായിരുന്നത്

Update: 2023-08-25 01:18 GMT
Editor : Lissy P | By : Web Desk

പിടിയിലായ സ്വാമി രാജ്

Advertising

ഇടുക്കി: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. വള്ളക്കടവ് വറകപ്പള്ളിയിൽ സ്വാമി രാജാണ് അറസ്റ്റിലായത്. കുമളി-ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ പാർക്കു ചെയ്ത സമയത്തായിരുന്നു മോഷണം.

ഡ്രൈവർ സീറ്റിനു സമീപം സൂക്ഷിച്ചിരുന്ന ബാഗാണ് ഇയാൾ കൈക്കലാക്കി രക്ഷപ്പെട്ടത്. ഒരുലക്ഷം രൂപയുടെ ടിക്കറ്റാണ് ബാഗിൽ ഉണ്ടായിരുന്നത്. കണ്ടക്ടറുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News