ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്ത കേസ്: മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫിന് തടവും പിഴയും

എംഎൽഎ ഉൾപ്പെടെ നാലുപേർക്ക് ഒരുവർഷവും മൂന്ന് മാസവും തടവും 20,000 രൂപ പിഴയുമാണ് വിധിച്ചത്

Update: 2023-10-31 10:22 GMT
Advertising

കാസർകോട്: ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്ത കേസിൽ മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫിന് ഒരു വർഷം തടവ്. ഇലക്ഷൻ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന കേസിലാണ് നടപടി. കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയാണ് ശിക്ഷ വിധിച്ചത്. എ.കെഎം അഷ്‌റഫ് എംഎൽഎ ഉൾപ്പെടെ നാലുപേർക്ക് ഒരുവർഷവും മൂന്ന് മാസവും തടവും 20,000 രൂപ പിഴയുമാണ് വിധിച്ചത്. എ.കെ.എം അഷ്‌റഫിനെ കൂടാതെ ബഷീർ, അബ്ദുല്ല, അബ്ദുൽ ഖാദർ എന്നിവർക്കാണ് ശിക്ഷ.

2015 നവംബർ 25ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇലക്ഷൻ ഹിയറിംഗ് നടക്കുന്നതിനിടെയാണ് സംഭവം. ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും കസേരകൾ വലിച്ചെറിയുകയും ചെയ്‌തെന്നാണ് കേസ്.

Manjeswaram MLA AKM Ashraf jailed and fined for assaulting Deputy Tehsildar.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News