ബിഷപ്പ് ധർമരാജ് റസാലത്തിനെതിരെ വിശ്വാസികളുടെ മാർച്ച്; പൊലീസ് ലാത്തിച്ചാർജിൽ ഒരാളുടെ തലയ്ക്ക് ഗുരുതര പരിക്ക്
പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി
Update: 2022-07-31 11:12 GMT
തിരുവനന്തപുരം: ബിഷപ്പ് ധർമരാജ് റസാലത്തിനെതിരെ സിഎസ്‌ഐ ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. പാളയം എൽ.എം.എസ് പളളിയിലേക്ക് ഒരു വിഭാഗം വിശ്വാസികൾ മാർച്ച് നടത്തി. പ്രകടനം തടയാൻ നടപടിയുമായി പൊലീസ് സ്ഥലത്തെത്തുകയും മ്യൂസിയം ജംഗ്ഷനിൽ എത്തിയവരെ അറസ്റ്റു ചെയ്തു നീക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. അതിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ലാത്തിച്ചാർജിൽ പ്രതിഷേധക്കാരിലൊരാളുടെ തലയ്ക്ക് പരിക്കേറ്റു.
ധർമരാജ് റസാലം രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് വിശ്വാസികൾ പ്രതിഷേധം നടത്തിയത്. എന്നാൽ പ്രതിഷേധ പ്രകടനം ഹൈക്കോടതി ഉത്തരവിന് വിരുദ്ധമെന്നാണ് പൊലീസ് നിലപാട്.
updating