തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് എന്തിനെന്ന് ബോധ്യപ്പെടുത്തണമെന്ന് ഇഡിയോട് ഹൈക്കോടതി
മസാലബോണ്ട് കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി
തിരുവനന്തപുരം: മസാലബോണ്ട് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി. തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് ടി.ആര്‍. രവി പറഞ്ഞു. അതേസമയം ഐസക്കിനെതിരെ കടുത്ത നടപടി പാടില്ലെന്ന ഇടക്കാല ഉത്തരവ് തുടരും.
എല്ലാ പ്രൊജക്ടുകളുടെയും വിവരങ്ങളും ഇന്‍കം ടാക്‌സ് റിട്ടേണ്‍സും സമര്‍പ്പിച്ചിട്ടുണ്ടെന്ന് കിഫ്ബി കോടതിയെ അറിയിച്ചിരുന്നു. ഇത്രയും രേഖകള്‍ സമര്‍പ്പിച്ചിട്ടും എന്ത് കാരണത്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് കൃത്യമായി പറയാന്‍ ഇഡിക്ക് കഴിയുന്നില്ലെന്നും കിഫ്ബി പറഞ്ഞു. ഇഡി നടത്തുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും കിഫ്ബി ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ തുടര്‍ച്ചയായി സമന്‍സ് അയക്കുന്ന ഇഡിയുടെ നടപടി നല്ല ഉദ്ദേശത്തോടുകൂടിയല്ലെന്ന് തോമസ് ഐസക്ക് കോടതിയില്‍ പറഞ്ഞു.