പാലക്കാട് യൂത്ത് കോൺഗ്രസിൽ കൂട്ടനടപടി; എട്ട് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടു

സംസ്ഥാന ജനറൽ സെക്രട്ടറി എം.ധനേഷ് ലാലാണ് നടപടി എടുത്തത്

Update: 2023-03-31 01:58 GMT
Advertising

പാലക്കാട്: യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി. 8 മണ്ഡലം കമ്മിറ്റികൾ പിരിച്ചു വിട്ടു. ജില്ലാ സമ്മേളനത്തിൽ സഹകരിക്കാത്തതിന്‍റെ പേരിലാണ് നടപടി. ഏകപക്ഷീയമായാണ് നടപടി എടുത്തത് എന്ന് ആരോപിച്ച് സംസ്ഥാന നേതാക്കൾ ഉൾപ്പെടെ വിമർശനം ഉയർത്തി. വെള്ളിനേഴി, ഷൊർണൂർ, ലക്കടി പേരൂർ, പാലക്കാട് സൗത്ത്, മേലാർക്കോട്, പറളി വടവന്നൂർ, അയിലൂർ മണ്ഡലം കമ്മിറ്റികളാണ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ധനീഷ് ലാൽ പിരിച്ചു വിട്ടത്. ജില്ലാ സമ്മേനവുമായി സഹകരിക്കത്ത മണ്ഡലം കമ്മിറ്റികളാണ് പിരിച്ച് വിട്ടത് എന്നാണ് നടപടി എടുത്ത കത്തിൽ വിശദീകരിക്കുന്നത്.

എന്നാൽ നടപടിക്ക് എതിരെ ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തി. ഒരു വിഭാഗം നേതാക്കൾ ഗ്രൂപ്പിസം വളർത്തുകയാണെന്നും ഏകപക്ഷീയമായാണ് നടപടി എടുത്തതെന്നും വിമർശനം ഉയർന്നു. കെ.പി.സി.സിയുടെ സോഷ്യൽ മീഡിയയുടെ ചുമതല വഹിക്കുന്ന ഡോക്ടർ പി സരിൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശിൽപ എൻ.എസ്, ജഷീർ മുണ്ടറോട്ട് തുടങ്ങിയ പ്രധാന നേതാക്കൾ പുറത്താക്കൽ നടപടിക്ക് എതിരെ നിലപാട് സ്വീകരിച്ചു. സംഭവം വിവാദമായതോടെ ഇരു വിഭാഗങ്ങളായി നേതൃത്വങ്ങൾ തമ്മിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പരസ്പരം ഏറ്റുമുട്ടുകയാണ്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News