അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരും
എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ആൻറണി കരിയിൽ വ്യക്തമാക്കി
എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരും. സിനഡ് തീരുമാനം മറികടന്ന് അതിരൂപത ബിഷപ്പ് ആൻറണി കരിയിലിൽ വിശ്വാസികൾക്ക് നിർദേശം നൽകി. എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടത്താൻ കഴിയാത്ത സാഹചര്യമാണെന്നും ആൻറണി കരിയിൽ വ്യക്തമാക്കി. വൈദികരും അൽമായരും നിരാഹാരം തുടരുന്ന സാഹചര്യത്തിലാണ് ബിഷപ്പിന്റെ നിർദേശം.
കഴിഞ്ഞ സിനഡിൽ ആൻറണി കരിയിലിലിനോട് ഏകീകൃത കുർബാന നടപ്പിലാക്കാനുള്ള സർക്കുലർ ഇറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ കാര്യം അദ്ദേഹം സമ്മതിച്ചതോടെയാണ് വൈദികരും വിശ്വാസികളും നിരാഹാര സമരത്തിനൊരുങ്ങിയത്. വൈദികരും വിശ്വാസികളും അവരുടെ ജീവനെ പോലും വകവയ്ക്കാതെയുള്ള നിരാഹാര സമരത്തിനാണ് തയ്യാറെടുത്തത്. ഇതോടെ പുതിയ കുർബാന ക്രമം നടപ്പിലാക്കാൻ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പിന്നീട് ഏകീകൃത കുർബാന നടപ്പിലാക്കാനുള്ള തീരുമാനം പിൻവലിച്ചതോടെയാണ് വൈദികരും വിശ്വാസികളും നിരാഹാരം അവസാനിപ്പിച്ചത്.