'മുഖ്യമന്ത്രിയുടെ പരിപാടിയിൽ അങ്കണവാടി ജീവനക്കാരെ പങ്കെടുപ്പിക്കണം'; വിവാദമായി മേയറുടെ കത്ത്

ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനത്തിന് ജീവനക്കാരെ പങ്കെടുപ്പിക്കാനാണ് നിർദേശം നൽകിയത്

Update: 2023-05-04 12:46 GMT
Editor : abs | By : Web Desk
Advertising

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ കൊല്ലത്തെ പരിപാടിയിൽ ആളെ കൂട്ടിൻ അങ്കണവാടി ജീവനക്കാരെ പങ്കെടുപ്പിക്കണമെന്ന് കാണിച്ചുള്ള കൊല്ലം മേയറുടെ കത്ത് വിവാദത്തിൽ. ശിശുവികസന ഓഫീസർമാർക്കാണ് മേയർ പ്രസന്ന ഏർണസ്റ്റ് കത്ത് നൽകിയത്. ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനത്തിന് ജീവനക്കാരെ പങ്കെടുപ്പിക്കാനാണ് നിർദേശം നൽകിയത്.

കഴിഞ്ഞ ദിവസം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരിപാടിയിൽ ജോലി സമയത്ത് സെക്രട്ടറിയേറ്റ് ജീവനക്കാരെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പരിപാടിയിലാണ് യച്ചൂരി സംസാരിച്ചത്. അസോസിയേഷന്റെ സുവർണ ജൂബിലി കോൺഫറൻസായിരുന്നു നടന്നത്. ആർഎസ്എസിന്റെ വർഗീയതയും ഇന്ത്യൻ രാഷ്ട്രീയവും എന്ന വിഷയത്തിലായിരുന്നു യെച്ചൂരിയുടെ പ്രഭാഷണം. ഉച്ച സമയത്തെ ഇടവേളയിൽ പരിപാടിയിൽ പങ്കെടുത്ത ജീവനക്കാർ മൂന്ന് മണിവരെയാണ് പരിപാടിയിൽ പങ്കെടുത്തത്.

സെക്രട്ടേറിയറ്റിലെ ആയിരത്തോളം ജീവനക്കാരാണ് പരിപാടിയിൽ പങ്കെടുത്തത്. ജോലി സമയത്ത് സീറ്റിൽ ആളുണ്ടാകുമെന്ന് ഉറപ്പിക്കാൻ ആക്‌സസ് കൺട്രോൾ സംവിധാനം കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തെ എതിർത്ത സർവീസ് സംഘടനകളിൽ ഒന്നാണ് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News