'മീന്‍സ് എവരിതിങ്': മത്സ്യ വ്യാപാര രംഗത്തേക്കിറങ്ങി ബിനോയ് കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തില്‍ അമ്മ വിനോദിനി സംരംഭം ഉദ്ഘാടനം ചെയ്തു

Update: 2022-02-04 06:34 GMT
Editor : ijas
Advertising

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി മീന്‍ വ്യാപാര രംഗത്ത് ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നു. 18 വർഷമായി വിദേശത്തും സ്വദേശത്തുമായി ബിസിനസുകൾ നടത്തിവരുന്ന ബിനോയ് ആദ്യമായാണ് മത്സ്യ വിപണന രംഗത്തേക്കെത്തുന്നത്.

'മീന്‍സ് എവരിതിങ്' എന്ന പേരില്‍ തിരുവനന്തപുരം കുറവന്‍കോണത്താണ് പുതിയ മീന്‍ വ്യാപാര കേന്ദ്രം തുടങ്ങിയത്. സുഹൃത്തുക്കള്‍ വ്യാപാരത്തില്‍ പങ്കാളികളാണ്. അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തില്‍ അമ്മ വിനോദിനി സംരംഭം ഉദ്ഘാടനം ചെയ്തു. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

നീണ്ടകരയിലും തിരുവനന്തപുരത്തും വള്ളത്തിൽ പോയി മീൻപിടിക്കുന്നവരിൽ നിന്നു നേരിട്ടു വാങ്ങുന്ന ഫ്രഷ് മീനാണ് ലഭ്യമാക്കുകയെന്ന് ബിനോയ് കോടിയേരി പറഞ്ഞു. മൊബൈല്‍ ആപ്പിലൂടെയും മീന്‍ വാങ്ങാന്‍ സൗകര്യമുണ്ട്. തിരുവനന്തപുരത്തിന് പുറമേ കേരളത്തിലെ എല്ലാ ജില്ലകളിലേയ്ക്കു സംരംഭം വ്യാപിപ്പിക്കാനും ആലോചനയുണ്ടെന്ന് ബിനോയ് കോടിയേരി പറഞ്ഞു.

Summary: Binoy Kodiyeri, son of CPM state secretary Kodiyeri Balakrishnan, is in the fish business.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News