'അവർ വന്ന് ഇതെന്താണെന്ന് തിരിച്ചറിയട്ടെ'; ലക്ഷ്യം ജനങ്ങളുടെ ആരോഗ്യസംരക്ഷണം മാത്രമെന്ന് മെക്7 സ്ഥാപകൻ
കൊണ്ടോട്ടി തുറക്കൽ സ്വദേശിയും മുൻ അർധസൈനികനുമായ സ്വലാഹുദ്ദീൻ ആണ് മെക്7ന് തുടക്കം കുറിച്ചത്.
Update: 2024-12-15 05:31 GMT
കോഴിക്കോട്: മെക്7 വ്യായാമത്തിനെതിരെ ആരോപണം ഉന്നയിച്ചവരോട് സഹതാപം മാത്രമെന്ന് മെക്7 സ്ഥാപകൻ സ്വലാഹുദ്ദീൻ പെരങ്കടക്കാട്. കൊണ്ടോട്ടി തുറക്കൽ സ്വദേശിയായ സ്വലാഹുദ്ദീൻ അർധ സൈനിക വിഭാഗമായ സിഐഎസ്എഫിൽ ആയിരുന്നു. 2010ൽ സർവീസിൽനിന്ന് വിരമിച്ച ശേഷണാണ് സ്വന്തം നാട്ടുകാർക്കായി ചില വ്യായാമ മുറകൾ ആവിഷ്‌കരിച്ചതെന്ന് സ്വലാഹുദ്ദീൻ പറഞ്ഞു.
പിന്നീട് പ്രായമായ ആളുകൾക്ക് കൂടി പങ്കെടുക്കാൻ പറ്റിയ രീതിയിൽ മെക്7 എന്ന പേരിൽ വ്യായാമമുറകൾ ആവിഷ്‌കരിച്ചു. ഏഴ് വിഭാഗങ്ങളിലായി 21 വ്യായാമമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ആയിരത്തോളം സ്ഥലങ്ങളിൽ മെക്7 കൂട്ടായ്മകൾ നടക്കുന്നത്. എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളും വ്യായാമത്തിൽ പങ്കെടുക്കുന്നുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ വരെ വരുന്നുണ്ടെന്നും ഇവർ പറയുന്നു.