'ആശ്വാസ കിരണം': ധനസഹായം മുടങ്ങിയതിനുപുറമെ അപേക്ഷകരെ പദ്ധതിയിൽനിന്ന് ഒഴിവാക്കിയതായും പരാതി

'ആ ശ്വാസം നിലയ്ക്കുന്നോ' മീഡിയവൺ അന്വേഷണ പരമ്പരയിലാണു കണ്ടെത്തല്‍

Update: 2023-12-19 02:40 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: 'ആശ്വാസ കിരണം' ധനസഹായം മുടങ്ങിയതിനുപുറമെ പല അപേക്ഷകരെയും പദ്ധതിയിൽനിന്ന് ഒഴിവാക്കിയതായും പരാതി. 2018നുശേഷം അപേക്ഷിച്ചവരെയൊന്നും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. 'ആ ശ്വാസം നിലയ്ക്കുന്നോ' മീഡിയവൺ അന്വേഷണ പരമ്പരയിലാണു കണ്ടെത്തല്‍.

ഭിന്നശേഷിക്കാരിയായ മകളെ പരിചരിക്കുന്നതിനുള്ള ആശ്വാസ കിരണം 2018 വരെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി പുതിയേടത്ത് മീത്തൽ റസീനയ്ക്ക് ലഭിച്ചതാണ്. പിന്നീടത് കിട്ടാതായി. ലൈഫ് സർട്ടിഫിക്കറ്റും മറ്റു രേഖകളുമെല്ലാം പലതവണ നൽകിയെന്ന് റസീന പറയുന്നു. റസീനയുടെ ഭർത്താവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. രണ്ടുപേരെയും പരിചരിക്കേണ്ടതിനാൽ ജോലികൾക്കൊന്നും പോകാൻ സാധിക്കില്ല.

2018നുശേഷം അപേക്ഷ നൽകിയവരെ ഇതുവരെ പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടില്ല. 60,000ത്തിലധികം അപേക്ഷകൾ പരിഗണനയ്ക്കായി കാത്തുകിടക്കുന്നുണ്ടെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ പറയുന്നത്. 600 രൂപയാണ് ആശ്വാസ കിരണം പദ്ധതിയിലൂടെ ഒരു മാസം ലഭിക്കുന്ന ധനസഹായം. ഇതു വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചിരിക്കുകയാണ് ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ.

Full View

93,000ത്തോളം പേരാണ് ആശ്വാസ കിരണം പദ്ധതിയിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ അപേക്ഷകൾ പരിഗണിക്കാത്തതിന് കാരണമെന്നാണ് അറിയുന്നത്. നിലവിലുള്ള ഗുണഭോക്താക്കൾക്ക് ധനസഹായം മുടങ്ങിയതിനും കാരണമിതുതന്നെയാണ്.

Summary: Apart from suspension of 'Kerala Aswasakiranam' scheme funding, many applicants were also excluded from the scheme, the complaint said.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News