വാക്സിനെടുക്കാത്ത അധ്യാപകരെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ്
ആരോഗ്യകാരണങ്ങൾ പറഞ്ഞ് വിസമ്മതമറിയിച്ച അധ്യാപകരെ പരിശോധിക്കും
Update: 2021-11-29 16:50 GMT
വാക്സിനെടുക്കാത്ത അധ്യാപകരെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സർക്കാരിന് ശിപാർശ നൽകി. വാക്സിനെടുക്കാൻ ആരോഗ്യകാരണങ്ങൾ പറഞ്ഞ് വിസമ്മതം അറിയിച്ച അധ്യാപകരെ പരിശോധിക്കും.
അധ്യാപകർക്ക് വാക്സിനെടുക്കാൻ പ്രത്യേക ക്രമീകരണം ആവശ്യമെങ്കിൽ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു. വിഷയത്തില്‍ ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അധ്യാപകര്‍ വാക്സിനെടുക്കാത്തത് ഒരു തരത്തിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകര്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.