വിഴിഞ്ഞം: സർക്കാർ വിളിച്ച സർവകക്ഷിയോഗം തുടങ്ങി

യോഗത്തില്‍ മന്ത്രി ജി.ആർ അനില്‍ പങ്കെടുക്കുന്നു

Update: 2022-11-28 12:31 GMT
Advertising

തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ച സർവകക്ഷിയോഗം ആരംഭിച്ചു. കലക്ടറേറ്റിൽ നടക്കുന്ന യോഗത്തില്‍  മന്ത്രി ജി ആർ അനിലും പങ്കെടുക്കുന്നുണ്ട്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എം വിൻസന്റ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം വിഴിഞ്ഞത്ത് ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതിനൊപ്പം ക്രമസമാധാനവും പരിപാലിക്കപ്പെടണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും റോഷി അഗസ്റ്റിൻ ആലപ്പുഴയിൽ പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News