എംജി സര്‍വകലാശാല സംഘര്‍ഷം, എസ്എഫ്‌ഐ-എഐഎസ്എഫ് നേതാക്കള്‍ മൊഴി നല്‍കുന്നില്ല; വെട്ടിലായി പൊലീസ്
രോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് നേരിട്ടെത്തി മൊഴി നല്‍കാത്തതെന്നാണ് എഐഎസ്എഫിന്റെ വിശദീകരണം.
എംജി സര്‍വകലാശാലയിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കേസുകളില്‍ എസ്എഫ്‌ഐ-എഐഎസ്എഫ സംഘടനാ നേതാക്കള്‍ മൊഴി നല്‍കിയില്ല. ഇരുപക്ഷത്തുമുള്ള നേതാക്കളെ ബന്ധപ്പെടാനാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് നേരിട്ടെത്തി മൊഴി നല്‍കാത്തതെന്നാണ് എഐഎസ്എഫിന്റെ വിശദീകരണം.
സ്ത്രീത്വത്തെ അപമാനിച്ചു, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു, എന്നീ പരാതികളാണ് എസ്എഫ്‌ഐയും എഐഎസ്എഫും നല്‍കിയത്. രണ്ടു പരാതികളിലും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. കോട്ടയം ഗാന്ധി നഗര്‍ പോലീസ് അന്വേഷിക്കുന്ന കേസില്‍ മഹസര്‍ പോലും എഴുതാന്‍ സാധിച്ചിട്ടില്ല. ഇരു പക്ഷത്തുമുള്ള പരാതിക്കാര്‍ മൊഴി നല്‍കാത്തതാണ് തടസ്സം. പലതവണ വിളിച്ചിട്ടും പരാതിക്കാര്‍ ഫോണ്‍ എടുത്തില്ലെന്നാണ് പൊലീസ് ന്യായം. ഇതോടെ കേസ് മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊലീസ് വെട്ടിലായി. എഐഎസ്എഫ് വനിത നേതാവിന്റെ മൊഴി പോലീസ് നേരത്തേ രേഖപ്പെടുത്തിയിട്ടുണ്ട്.
എസ്എഫ്‌ഐയുടെ പരാതി വന്നതോടെ ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുഞാന്‍ പോലീസ് തീരുമാനിച്ചു. വനിത നേതാവിന് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ഹാജരാകാനാകില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എസ്എഫ്‌ഐ ജില്ലാ നേതാക്കള്‍ തയ്യാറായിട്ടില്ല. എപ്പോള്‍ മൊഴി നല്‍കുമെന്ന കാര്യത്തിലും എസ്എഫ്‌ഐ യിലെ പരാതിക്കാര്‍ നിലപാട് വ്യക്തമാക്കുന്നില്ല. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം ഗൗരവമേറിയ വകുപ്പുളുള്ളതിനാല്‍ ഒത്തുതീര്‍പ്പിന് കഴിയാത്ത സാഹചര്യത്തിലാണ് സിപിഎമ്മും സിപിഐയും.