മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: മന്ത്രി ജി.ആർ. അനിൽ ഒരുമാസത്തെ ശമ്പളം കൈമാറി

10 ലക്ഷം നൽകി നെടുമങ്ങാട് നഗരസഭ

Update: 2024-08-06 17:41 GMT
minister gr anil
AddThis Website Tools
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മന്ത്രി ജി.ആർ. അനിൽ ഒരുമാസത്തെ ശമ്പളമായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇതോടൊപ്പം നെടുമങ്ങാട് നഗരസഭയുടെ 10 ലക്ഷം രൂപയും വട്ടപ്പാറ പി.എം.എസ് ഡെന്റല്‍ കോളജിൻ്റെ 11 ലക്ഷം രൂപയും കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരന്‍ എസ്.എച്ച്. ഷാനവാസിന്റെ ഒരു മാസത്തെ പെന്‍ഷന്‍ തുകയായ 45000 രൂപയും കൈമാറി.

കൂടാതെ സിവില്‍ സപ്ലൈസ് ജീവനക്കാരുടെ കൂട്ടായ്മ 'ജീവന' സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ് 10,000 രൂപയും നെടുമങ്ങാട് ദർശന ഹയ‍ർ സെക്കൻഡറി സ്കൂൾ എൽ.കെ.ജി വിദ്യാർഥി റിതുൽ സമ്മുറായ് സൈക്കിൾ വാങ്ങാൻ ഹുണ്ഡികയിൽ ശേഖരിച്ചിരുന്ന 3,000 രൂപയും ഉൾപ്പെടെയുള്ളവ തുകകൾ മന്ത്രി ജി.ആർ. അനിൽ മുഖ്യമന്ത്രിക്ക് കൈമാറി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

Web Desk

By - Web Desk

contributor

Similar News