വെള്ളത്തില്‍ കോൺക്രീറ്റ്: ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍, കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തും
ഫോര്‍ട്ട് കൊച്ചിയില്‍ വെള്ളമൊഴുകുന്ന ഓവുചാലില്‍ സിമന്‍റ് ഇട്ട് കോണ്‍ക്രീറ്റ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു
എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിൽ ഡ്രെയിനേജ് നിർമാണത്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ നടപടി. വീഴ്ച വരുത്തിയ അസിസ്റ്റന്‍റ് എഞ്ചിനിയർ, ഓവർസിയർ എന്നിവരെ സസ്പെൻഡ് ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താനുള്ള നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി.
ഫോര്‍ട്ട് കൊച്ചിയില്‍ വെള്ളമൊഴുകുന്ന ഓവുചാലില്‍ സിമന്‍റ് ഇട്ട് കോണ്‍ക്രീറ്റ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതുപോലെ പെരുമഴയത്ത് റോഡ് ടാറിടുന്ന ദൃശ്യങ്ങള്‍ തൃശൂരില്‍ നിന്നും പുറത്തുവരികയുണ്ടായി. ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് മന്ത്രിയുടെ നടപടി.
എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിൽ,ഡ്രെയിനേജ് നിർമ്മാണത്തിന് കൃത്രിമം കാണിച്ച സംഭവത്തില്‍ പ്രവൃത്തി മേൽനോട്ടത്തിൽ...
Posted by P A Muhammad Riyas on Saturday, October 23, 2021