ആലപ്പുഴ കൊലപാതകം: അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല, ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തും: മന്ത്രി സജി ചെറിയാൻ

സമാധാനത്തിനായി പാർട്ടികൾ കാമ്പയിൻ സംഘടിപ്പിക്കും

Update: 2021-12-21 12:44 GMT
Advertising

ആലപ്പുഴ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നുമെന്നും മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ സർവകക്ഷി യോഗം പൂർത്തിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൊലപാതകങ്ങളുടെ തുടർച്ചയായി സംഘർഷം ഉണ്ടാകരുതെന്ന നിർദ്ദേശം പാർട്ടികൾക്ക് നൽകിയതായും തുടർസംഘർഷം ഉണ്ടാകാതിരിക്കാൻ കൂട്ടായ പ്രവർത്തനം നടത്തുമെന്നും മന്ത്രി അറിയിച്ചു.

നിഷ്ഠൂര കൊലപാതകങ്ങളെ യോഗം അപലപിച്ചതായും ജില്ലയിൽ ശാന്തിയും സമാധാനവും നിലർനിർത്തണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി സജി ചെറിയാൻ പറഞ്ഞു. പരാതികൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ മുൻകൈയെടുക്കും. കൊലയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തും. സമാധാനത്തിനായി കാമ്പയിൻ പാർട്ടികൾ സംഘടിപ്പിക്കും. സംഭവത്തിൽ പൊലിസിന് വീഴ്ച പറ്റിയിട്ടില്ല - മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Full View

ആലപ്പുഴയിൽ ക്രമസമാധാനം നിലനിർത്തുന്നതിനായി കലക്ടറുടെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേർന്നത്. മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, എസ്ഡിപിഐ, ബിജെപി നേതാക്കൾ തുടങ്ങിയവർ യോഗത്തിനെത്തി.

Minister Saji Cherian has said that there will be no compromise in the investigation into the Alappuzha murder and that the conspirators will be found.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News