സുഗതകുമാരിയുടെ തറവാട് സംരക്ഷിക്കുമെന്ന് മന്ത്രി

Update: 2021-12-24 01:39 GMT
Advertising

കവയിത്രി സുഗത കുമാരിയുടെ തറവാട് വീട് സംരക്ഷിക്കുന്നതിലുണ്ടായ വീഴ്ച പരിശോധിക്കുമെന്ന് മന്ത്രി പി പ്രസാദ്. സുഗതകുമാരിയുടെ ഒന്നാം ചരമ വാര്ഷിക ദിനത്തില് ആറന്മുളയിൽ നടന്ന അനുസ്മരണ പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നേരത്തെ പുരാവസ്തു വകുപ്പ് വീടിന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നെങ്കിലും തറവാട് വീട് കാട് കയറി നശിക്കുകയാണെന്ന് വിമർശനമുയർന്നിരുന്നു.

സുഗതകുമാരിയുടെ ഒന്നാം ചരമ വാർഷിക ദിനം ആറന്മുളയിലെ തറവാട്ട് വീട്ടിൽ ആചരിക്കണമെന്നും വീട് സാഹിത്യ മ്യൂസിയമാക്കി മാറ്റണമെന്നും വിവിധ കോണുകളിൽ നിന്നും നേരത്തെ ആവശ്യങ്ങൾ ഉയർന്നിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ഉറപ്പ് ലഭിച്ചെങ്കിലും പിന്നീടങ്ങോട്ട് നടപടികൾ ഉണ്ടായില്ല. മുൻ നിശ്ചയിച്ചിരുന്ന പ്രകാരം തറവാട്ടിൽ അനുസ്മരണ യോഗം സംഘടിപ്പിക്കാനാവാതിരുന്നതോടെയാണ് ചടങ്ങ് ആറന്മുള ക്ഷേത്രത്തോട് ചേർന്ന കവലയിൽ സംഘടിപ്പിച്ചത്. യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പി പ്രസാദിനോട് സാംസ്കാരിക പ്രവർത്തകർ ഇക്കാര്യം ചൂട്ടിക്കാട്ടിയതോടെയാണ് ഇത് സംബന്ധിച്ച് വീണ്ടും പ്രഖ്യാപനം ഉണ്ടായത്.

കവയിത്രിയുടെ മരണത്തിന് പിന്നാലെ പ്രശസ്തമായി തറവാട് പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കുകയും. 65 ലക്ഷം രൂപ ചിലവിട്ട് നവീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കാവലിന് ഏറ്പ്പെടുത്തിയ താത്കാലിക ജീനക്കാരന് പോലും ഇവിടേക്ക് തിരിഞ്ഞ് നോക്കാതിരുന്നതോടെയാണ് തറവാട് നാശാവസ്ഥയിലേക്കെത്തിയത്.

അതേസമയം, സാഹിത്യ മ്യൂസിയം എന്ന നിലയിലേക്ക് തറവാടിനെ മാറ്റുന്നതിന് അംഗാകാരം ലഭിച്ചതായും വിവാദങ്ങള്ക്കിടയാക്കിയ കാര്യങ്ങള് പരിശോധിക്കുമെന്നും ആറന്മുള എം.എൽ.എയും ആരോഗ്യമന്ത്രിയുമായ വീണ ജോർജ് പറഞ്ഞു.

തറവാട് വീടിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥത നിലവില് സുഗത കുമാരിയുടെ ബന്ധുക്കളടക്കമുള്ള ട്രസ്റ്റിനാണ് . സംരക്ഷണ ചുമതലയും നവീകരണ പ്രവര്ത്തനങ്ങളുമാണ് പുരാവ്സതു വകുപ്പ് ഏറ്റെടുത്ത് നടത്തേണ്ടത്.

Summary : Minister says Sugathakumari's house will be protected

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News