നിയമസഭാ കയ്യാങ്കളിക്കേസ്: മന്ത്രി ശിവൻകുട്ടി അടക്കമുള്ളവർ പുനഃപരിശോധനാ ഹരജിയുമായി ഹൈകോടതിയിൽ
കേസിൽ തങ്ങൾ നിരപരാധികളാണെന്ന് ഹരജിയിൽ പ്രതികൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, കേസിന്‍റെ വിചാരണ താൽകാലികമായി നിർത്തിവെക്കാൻ ഉത്തരവിടണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു
Update: 2021-11-22 09:08 GMT
നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾ ഹൈക്കോടതിയിൽ പുനപ്പരിശോധന ഹരജി നൽകി. വിടുതൽ ഹരജി തള്ളിയതിനെതിരെയാണ് റിവ്യൂ ഹരജി. കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.
മന്ത്രി ശിവൻ കുട്ടിയെ കൂടാതെ മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എം.എൽ.എമാരായ കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതികൾ.
കേസിൽ തങ്ങൾ നിരപരാധികളാണെന്ന് ഹരജിയിൽ പ്രതികൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, കേസിന്‍റെ വിചാരണ താൽകാലികമായി നിർത്തിവെക്കാൻ ഉത്തരവിടണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. കയ്യാങ്കളിക്കേസ് ഡിസംബർ 22ന് കേസ് പരിഗണിക്കാനായി വിചാരണ കോടതി മാറ്റിയിരുന്നു. ഇതിനിടെയാണ് പുനഃപരിശോധനാ ഹരജിയുമായി പ്രതികൾ ഹൈകോടതിയെ സമീപിച്ചത്.