ദുരാരോപണങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ട് മുന്നേറാനാകാട്ടെ; ചിന്ത ജെറോമിന് പിന്തുണയുമായി മന്ത്രി ശിവൻകുട്ടി

"ചിന്തയ്ക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ ആശയപരമായി പരാജയപ്പെട്ടവരുടെ പേക്കൂത്ത്"

Update: 2021-08-21 02:06 GMT
Editor : abs | By : Web Desk
Advertising

കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന് ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചിന്തയ്‌ക്കെതിരെ പലപ്പോഴായി സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും അത് ആശയപരമായി പരാജയപ്പെട്ടവരുടെ പേക്കൂത്തായി കണക്കാക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ദുരാരോപണങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ടു മുന്നേറാൻ ചിന്തയ്ക്കാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

കുറിപ്പിന്റെ പൂർണരൂപം

കേരള സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് അഭിനന്ദനങ്ങൾ. 

'നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തിലാണ് ചിന്താ ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.

യു.ജി.സിയുടെ ജൂനിയർ റിസേർച്ച് ഫെലോഷിപ്പോടുകൂടിയാണ് ചിന്താ ജെറോം ഗവേഷണം നടത്തിയിരുന്നത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കൊല്ലം കർമ്മല റാണി ട്രെയിനിംഗ് കോളേജിൽ നിന്നും ബി.എഡ്ഡും പൂർത്തിയാക്കിയ ശേഷമാണ് ഗവേഷണം ആരംഭിച്ചത്.

എസ്.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡൻറും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന ചിന്താ ജെറോം ഇപ്പോൾ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു. കൊല്ലം ചിന്താ ലാന്റിൽ അധ്യാപക ദമ്പതികളായ സി. ജെറോമിന്റേയും എസ്തർ ജെറോമിന്റേയും ഏകമകളാണ് ചിന്താ ജെറോം.

തന്റെ കർമ്മ മേഖലയിൽ എന്നും മികവോടെ പ്രവർത്തിക്കുന്ന ചിന്തയ്ക്ക് നേരെ പലപ്പോഴായി സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട് എന്നത് ആശയപരമായി പരാജയപ്പെട്ടവരുടെ പേക്കൂത്ത് ആയി മാത്രമേ കണക്കാക്കാനാകൂ. ദുരാരോപണങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ട് ഇനിയും മുന്നേറാൻ ചിന്തയ്ക്ക് ആകട്ടെ എന്ന് ആശംസിക്കുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News