'സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന ഒരാളും സർവീസിൽ വേണ്ട'; മന്ത്രി വീണാ ജോർജ്

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റിനെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം

Update: 2024-07-19 08:51 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പീഡനത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഫിസിയോതെറാപ്പിസ്റ്റ് ദുരുദ്ദേശത്തോട് കൂടി പെൺകുട്ടിയുടെ ശരീരത്തിൽ തൊട്ടു.. ജോലിയിൽനിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള കാര്യങ്ങൾ പിന്നീട് ആലോചിക്കുമെന്നും  സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന ഒരാളും സർവീസിൽ വേണ്ടെന്നും വീണാ ജോർജ് മീഡിയവണിനോട് പറഞ്ഞു.

'ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്ന് സൂപ്രണ്ട് അറിയിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ഇന്നാണ് ലഭിക്കുക'.റിപ്പോർട്ട് ലഭിക്കുന്നതിനു മുൻപേ അടിയന്തരമായി സസ്പെൻഡ് ചെയ്യാനാണ് നിർദേശം നൽകിയതെന്നും മന്ത്രി പറഞ്ഞു.

ബീച്ച് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റും തിരുവനന്തപുരം സ്വദേശിയുമായ മഹേന്ദ്രനെതിരെയാണ് പീഡന പരാതി. ഇയാൾക്കെതിരെ വെള്ളയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്നലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഒരു മാസമായി ഫിസിയോ തെറാപ്പി ചെയ്യുകയാണ് യുവതി.സാധാരണയായി വനിതാ ഫിസിയോ തെറാപ്പിസ്റ്റുകളാണ് തെറാപ്പി ചെയ്യാറുള്ളത്.

കഴിഞ്ഞ ബുധനാഴ്ച പ്രതി മഹേന്ദ്രനാണ് തെറ്റാപ്പി ചെയ്തത്. ഫിസിയോ തെറാപ്പിക്കിടെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഇക്കാര്യം ഡോക്ടറെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതി നൽകിയതിന് പിന്നാലെ മഹേന്ദ്രൻ ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News